24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • *5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം*
Kerala

*5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം*

*ആകെ 157 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.*

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി 97% സ്‌കോര്‍, കണ്ണൂര്‍ പി.എച്ച്.സി. കോട്ടയം മലബാര്‍ 95% സ്‌കോര്‍, കൊല്ലം പി.എച്ച്.സി. ചവറ 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടാതെ, കണ്ണൂര്‍ എഫ്.എച്ച്.സി. ആലക്കോട് തേര്‍ത്തല്ലി 88% സ്‌കോര്‍, തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുന: അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുട

Related posts

ക്യാമറയുടെ കണ്ണിൽ ബൈക്കിന് 1240 കിലോമീറ്റർ; റോഡ് ക്യാമറ വിവരങ്ങളിൽ പൊരുത്തക്കേട്

Aswathi Kottiyoor

ആരോഗ്യ ഇന്‍ഷുറന്‍സ്; പരിരക്ഷയില്ലാതെ 40 കോടി ജനങ്ങള്‍.

Aswathi Kottiyoor

ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷിച്ചു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox