22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബഫർ സോൺ: സത്യവാങ്മൂലം ജനുവരി അഞ്ചിനകം
Kerala

ബഫർ സോൺ: സത്യവാങ്മൂലം ജനുവരി അഞ്ചിനകം

ബഫർ സോ ണുമായി ബ​​​ന്ധ​​​പ്പെ​​​ട്ടു ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന​​​കം സം​​​സ്ഥാ​​​ന വ​​​നം വ​​​കു​​​പ്പ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്നു. ഉ​​​പ​​​ഗ്ര​​​ഹസ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ക​​​ണ്ടെ​​ത്ത​​​ലു​​​ക​​​ളും 2020-21 ലെ ​​​സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടും നി​​​ല​​​വി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ജി​​​യോ​​​ടാ​​​ഗിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​കും സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​ക.

ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന​​​കം ത​​​ൽ​​​സ്ഥി​​​തി വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ജ​​​നു​​​വ​​​രി 11നു ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ഷ​​​യ​​​ങ്ങ​​​ൾ കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടുവ​​​രാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂവെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നേ​​​ര​​​ത്തേത​​​ന്നെ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ചീ​​​ഫ് വൈ​​​ൽ​​​ഡ് വാ​​​ർ​​​ഡ​​​നെ സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ജ​​​നു​​​വ​​​രി 11നു ​​​കോ​​​ട​​​തി​​​യി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ കേ​​​സും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​യും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​ഗം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ൾ അ​​​ഞ്ചി​​​നു മു​​​ൻ​​​പു കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ സാ ധിക്കൂ എന്ന ​നി​​യ​​മോ​​പ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​സ് സം​​​ബ​​​ന്ധി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കേ​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു ക​​​ക്ഷിചേ​​​ര​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. പ​​​രി​​​സ്ഥി​​​തി കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ സേ​​​വ​​​നം തേ​​​ടു​​​ന്ന​​​തും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം ചി​​​ല​​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ച്ച​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്.

വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ വീ​​​ടു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള 49,000 കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ത്ര​​​ത്തോ​​​ളം കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ. എ​​​ന്നാ​​​ൽ, മ​​​ര​​​ച്ചി​​​ല്ല​​​ക​​​ൾ മ​​​റ​​​ച്ച​​​തും മ​​​റ്റു സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മാ​​​യ 30,000 മു​​​ത​​​ൽ 35,000 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​കൂട്ട​​​ൽ. ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ഏ​​​താ​​​ണ്ട് 20,000 ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ൾ ഇ​​​തു​​​വ​​​രെ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തു പ്ര​​​ദേ​​​ശ​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക പ്ര​​​ദേ​​​ശവാ​​​സി​​​ക​​​ളും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്നു. കേ​​​സി​​​ൽ ക​​​ക്ഷിചേ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു നി​​​ര​​​വ​​​ധി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ എ​​​തി​​​ർ​​​ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ, ക​​​ക്ഷിചേ​​​രാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​മി​​​ല്ല.

പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ജ​​​ന​​​വാ​​​സകേ​​​ന്ദ്ര​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി (കേ​​​ര​​​ള സ്റ്റേ​​​റ്റ് റി​​​മോ​​​ട്ട് സെ​​​ൻ​​​സിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ) വി​​​ക​​​സി​​​പ്പി​​​ച്ച മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ ജി​​​യോ​​​ടാ​​​ഗ് ചെ​​​യ്ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശീ​​​ല​​​നം അ​​​ട​​​ക്കം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രെ വ​​​നം ജി​​​ല്ലാ മേ​​​ധാ​​​വി​​​ക്കു കൈ​​​മാ​​​റ​​​ണം. വ​​​നംവ​​​കു​​​പ്പാ​​​കും പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക.

ക്രി​​​സ്മ​​​സി​​​നു ശേ​​​ഷം പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ലാ വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ളം സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

Related posts

എഐ കാമറ; ഇന്നുമുതൽ നടപടി കുട്ടികൾക്ക്‌ പിഴയില്ല

Aswathi Kottiyoor

ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍.

Aswathi Kottiyoor

വിഷു കൈനീട്ടവുമായി സർക്കാർ; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox