അട്ടപ്പാടി ചുരത്തിൽ ഗതാഗതം പൂർണമായും നിരോധിച്ചു. ഒൻപതാം വളവിൽ ഇന്റർലോക്ക് പതിപ്പിക്കുന്നതിനാലാണ് ഗതാഗതം നിരോധനം. ഡിസംബർ 26 മുതൽ 31 വരെയാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.
അട്ടപ്പാടി ചുരം റോഡുകളിൽ ഇടയ്ക്കിടെ അറ്റകുറ്റപണികൾ നടത്താറുണ്ടെങ്കിലും റോഡുകൾ പലപ്പോഴും പൊളിയുകയാണ് പതിവ്. ഇതിന് ശ്വാശത പരിഹാരം എന്ന വണ്ണമാണ് ഇന്റർലോക്ക് പാകുന്നത്. ഏറെ സങ്കീർണമായ വളവ് കൂടിയാണ് ഒൻപതാം വളവ്.
ആംബുലൻസ്, പോലീസ്, വനം വകുപ്പ്, ഫയർഫോഴ്സ് എന്നീ നാല് വിഭാഗത്തിലെ വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാൻ അനുമതിയുള്ളത്. മറ്റു സർവീസുകളെല്ലാം തന്നെ പൂർണമായും നിരോധിച്ചിരിക്കുകയാണ്.
അതേസമയം മണ്ണാർക്കാട് നിന്നും അട്ടപ്പാടി ഭാഗത്തേക്ക് വരുന്ന ബസുകൾ എട്ടാം വളവിൽ സർവീസ് അവസാനിപ്പിക്കണം. തുടർന്ന് ഒൻപതാം വളവ് കഴിഞ്ഞ് മറ്റ് ബസുകൾ സർവീസ് തുടങ്ങുകയും ആനക്കെട്ട് വരെ സർവീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.