24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുയിലൂർ ചിരുകണ്ടാപുരം ക്വാറിക്ക് നൽകിയിരിക്കുന്ന ലൈസന്സുകളും നിരാക്ഷേപ പത്രങ്ങളും പിൻവലിക്കണം ഗ്രാമസഭ
Kerala

കുയിലൂർ ചിരുകണ്ടാപുരം ക്വാറിക്ക് നൽകിയിരിക്കുന്ന ലൈസന്സുകളും നിരാക്ഷേപ പത്രങ്ങളും പിൻവലിക്കണം ഗ്രാമസഭ

ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ കുയിലൂർ ചിരുകണ്ടാപുരത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് പഞ്ചായത്ത് നൽകിയിരിക്കുന്ന എല്ലാ വിധത്തിലുള്ള ലൈസന്സുകളും റദ്ദ് ചെയ്യണമെന്നും വിവിധ വകുപ്പുകൾ നൽകിയിരിക്കുന്ന നിരാക്ഷേപ പത്രങ്ങൾ പിൻവലിക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് മുൻകൈയെടുത്ത് സർക്കാർ തലത്തിൽ അപേക്ഷകൾ നൽകണമെന്നും പടിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ ഐക്യകണ്ഠന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീർച്ചാലുകളിലൂടെ ക്വാറി മാലിന്യങ്ങൾ ഒഴുക്കിവിടുന്നതുമൂലം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ജലമലിനീകരണം മൂലം പ്രകൃതിക്ക് വൻ നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുടിവെള്ള ദൗർലഭ്യം കൂടാതെ നിരന്തരം നടക്കുന്ന ഉഗ്രസ്ഫോടനങ്ങൾ ഉണ്ടാക്കുന്ന പ്രകമ്പനം നിമിത്തം മലനിരകൾ ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിൽ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഭൂമി മുഴുവൻ വിണ്ടുകീറി നശിക്കുന്ന തോടൊപ്പം വീടുകളും വാസയോഗ്യമല്ലാതായിത്തീരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി തീർക്കുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുകയാണ് ഇതിനുള്ള ശാശ്വത പരിഹാരം. ക്വാറിക്ക് പടിയൂർ പഞ്ചായത്ത് നൽകിയിരിക്കുന്ന മുഴുവൻ ലൈസന്സുകളും റദ്ദ് ചെയ്യണം. ഒപ്പം വിവിധ വകുപ്പുകൾ നൽകിയിരിക്കുന്ന മുഴുവൻ നിരാക്ഷേപ പത്രങ്ങളും പിൻവലിക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്ത് മുൻകൈയെടുത്ത് സർക്കാർ തലത്തിൽ അപേക്ഷകൾ നൽകി ക്വാറിയുടെ പ്രവർത്തനം ഉടനടി നിർത്തിവെക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, വാർഡ് മെമ്പർ ആർ. രാജൻ എന്നിവരെക്കൂടാതെ പ്രേദേശവാസികളായ സ്ത്രീകളടക്കമുള്ള നിരവധിപേർ ഗ്രാമസഭയിൽ പങ്കെടുത്തു.

Related posts

പ​ത്താം​ത​രം തു​ല്യ​ത​യി​ൽ വി​ജ​യ​ത്തി​ള​ക്കം

Aswathi Kottiyoor

‘ഈ വര്‍ഷം 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സാമ്പത്തിക ഞെരുക്കം ; കടത്തിൽ മിച്ചം 4352 കോടി മാത്രം , ബദൽമാർഗങ്ങൾ പരിഗണനയിൽ

Aswathi Kottiyoor
WordPress Image Lightbox