കീഴ്പ്പള്ളി: ബഫർ സോൺ വിഷയത്തിൽ ഇടതു സർക്കാരിൻറെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും കാർഷിക വിളകളുടെ വില തകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ്, സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ, അഴിമതി, ധൂർത്ത് എന്നിവയ്ക്ക് എതിരായും മരംകൊള്ള ഉൾപ്പെടെയുള്ള ആറളം പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതക്കെതിരെയും ആറളം- കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
വാഹനജാഥയുടെ ഉദ്ഘാടനം എടൂരിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.
ആറളം, ചെടിക്കുളം, വീർപ്പാട്, അത്തിക്കൽ, ചതിരൂർ, പുതിയങ്ങാടി, വിയറ്റ്നാം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കീഴ്പ്പള്ളി ടൗണിൽ നടന്ന ജാഥാ സമാപനവും കർഷക പ്രതിഷേധ കൂട്ടായ്മയും അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. കെ സി മുഹമ്മദ് ഫൈസൽ ,കെ വേലായുധൻ ,തോമസ് വർഗീസ്, വീ ടി തോമസ്, സാജു യോമസ്, ജോഷി പാലമറ്റം, ഷിജി നടുപറമ്പിൽ, അരവിന്ദൻ അക്കാനശ്ശേരി,കെ എൻ സോമൻ, വീ ടി ചാക്കോ, വി ശോഭ,ജോർജ് ആലാംപള്ളി, ജോസ് അന്ത്യാകുളം, നാസർ ചാത്തോത്ത്, സോജൻ ഇരുപ്പക്കാട്ട്, ടി എൻ കുട്ടപ്പൻ, പി എം ജോസ് എന്നിവർ പ്രസംഗിച്ചു.