24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമല തീർഥാടനത്തിന്‌ ലക്ഷത്തോളം സർവീസ്‌ നടത്തി കെഎസ്‌ആർടിസി
Kerala

ശബരിമല തീർഥാടനത്തിന്‌ ലക്ഷത്തോളം സർവീസ്‌ നടത്തി കെഎസ്‌ആർടിസി

മണ്ഡല മകരവിളക്ക്‌ തീർഥാടനത്തിന്‌ എത്തുന്നവർക്ക്‌ തടസ്സമില്ലാതെ യാത്ര ഒരുക്കി കെഎസ്‌ആർടിസി. മണ്ഡലകാലം ആരംഭിച്ച്‌ വ്യാഴാഴ്‌ചവരെയുള്ള കണക്കുപ്രകാരം ലക്ഷത്തിനടുത്ത്‌ ചെയിൻ സർവീസുകളാണ്‌ പമ്പ–-നിലയ്ക്കൽ പാതയിൽ കെഎസ്‌ആർടിസി നടത്തിയത്‌. 92,791 സർവീസുകളിലായി 46 ലക്ഷം തീർഥാടകർ കെഎസ്‌ആർടിസി ബസുകളെ ആശ്രയിച്ചു. 21 കോടി രൂപ ചെയിൻ സർവീസുകളിൽനിന്ന്‌ മാത്രമായി ഇതുവരെ കലക്ഷൻ നേടി.

204 ബസുകളാണ്‌ ചെയിൻ സർവീസിനായി കെഎസ്‌ആർടിസി ഉപയോഗിക്കുന്നത്‌. 144 നോൺ എസിയും 60 എസി ബസുകളും സർവീസ്‌ നടത്തുന്നുണ്ട്‌. എസി ബസിന്‌ 80 രൂപയും നോൺ എസി ബസിന്‌ 50 രൂപയുമാണ്‌ ടിക്കറ്റ്‌ ചാർജ്‌ ഈടാക്കുന്നത്‌. ഇതിനുപുറമെ പമ്പ ഡിപ്പോയിൽനിന്നുള്ള സ്‌പെഷ്യൽ സർവീസുകളും വിജയകരമാണ്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ 22,814 സർവീസുകൾ ഇതുവരെ നടത്തി. 2.85 ലക്ഷം പേർ കെഎസ്‌ആർടിസിയെ ആശ്രയിച്ചു. 3.45 കോടി രൂപയാണ്‌ സ്‌പെഷ്യൽ സർവീസുകളിൽനിന്ന്‌ കലക്ഷൻ ലഭിച്ചത്‌. ശബരിമലയിൽ ഏറ്റവുമധികം തീർഥാടകരെത്തിയ 21 ന്‌ റെക്കോഡ്‌ ദിവസവരുമാനം നേടി. ഒരുകോടിയിലധികം രൂപയാണ്‌ ഒരുദിവസത്തെ സർവീസിൽനിന്നുമാത്രം നേടിയത്‌. 2018 –- 19 കാലയളവിൽ 76 ലക്ഷം രൂപവരെ ദിവസവരുമാനം എത്തിയിരുന്നെങ്കിലും ഒരുകോടി പിന്നിടുന്നത്‌ ആദ്യമാണെന്ന്‌ കെഎസ്‌ആർടിസി പമ്പ സ്‌പെഷ്യൽ ഓഫീസർ ഡി ഷിബുകുമാർ പറഞ്ഞു.

മണ്ഡലകാലം പൂർത്തിയാകുന്നതോടെ സർവകാല റെക്കോഡ്‌ കലക്ഷൻ കെഎസ്‌ആർടിസിക്ക്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഷിഫ്റ്റുകളിലായി 493 ജീവനക്കാരും മണ്ഡലകാലത്ത്‌ സേവനമനുഷ്ഠിക്കുന്നുണ്ട്‌.

Related posts

വിദ്യാഭ്യാസ ഹബ്‌; കിൻഫ്ര ബാധ്യത ഒഴിവാക്കും: മന്ത്രിസഭാ യോഗ തീരുമാനം

Aswathi Kottiyoor

ക്രിസ്റ്റ്യാനോയും മെസ്സിയും ഏറ്റുമുട്ടി, റിയാദിൽ‌ ഗോൾമഴ; റിയാദ് ഇലവനെതിരെ പിഎസ്ജിക്ക് ജയം

Aswathi Kottiyoor

ആകാശത്തും ഭൂമിയിലും ടിക്കറ്റ്‌ കൊള്ള ; ആശ്വാസം കെഎസ്‌ആർടിസി

Aswathi Kottiyoor
WordPress Image Lightbox