24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം*
Kerala

മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം*

ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പട്ടം വളയം വെളിച്ചത്തെ പി അജിനു ഉദയ് (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം. മലപ്പട്ടം ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വഴി മുനമ്പ് കടവ് പാലത്തിലാണ് സംഭവം. കെഎൽ 59 വൈ 0267 ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ അടിച്ച് റോഡിലേക്ക് തെറിച്ച് വീഴുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts

സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നു വെന്ന് കണ്ടെത്തൽ

Aswathi Kottiyoor

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകൾ; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

Aswathi Kottiyoor

ശബരിമല വിമാനത്താവളത്തിന് തടസ്സം; ചെറുവള്ളി എസ്റ്റേറ്റ് പറ്റില്ലെന്ന് ഡിജിസിഎ.

Aswathi Kottiyoor
WordPress Image Lightbox