24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ജനചേതന യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം 24 ന്
Iritty

ജനചേതന യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം 24 ന്

ഇരിട്ടി: അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ, ശാസ്ത്ര വിചാരം പുലരാൻ എന്ന സന്ദേശവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതനാ ജാഥക്ക് ശനിയാഴ്ച ഇരിട്ടിയിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ ക്യാപ്റ്റനായ ഉത്തരമേഖല ജാഥ ഉച്ചക്ക് 2 മണിക്ക് ഇരിട്ടിയിൽ എത്തിച്ചേരും. കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത 101 ഗ്രന്ഥശാലകളിൽ നിന്നായി 1500 പേർ ഇരിട്ടി ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. സ്വീകരണത്തിന്റെ പ്രചരണാർത്ഥം താലൂക്ക് പരിധിയിലെ 11 പഞ്ചായത്തുകളിലും 2 നഗ രസഭകളിലും നേതൃസമിതിയുടെ നേതൃത്വത്തിൽ വിളംബര റാലി സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ രക്ഷാധികാരി കെ. മോഹനൻ, ജനറൽ കൺവീനർ രഞ്ജിത്ത് കമൽ, താലൂക്ക് പ്രസി.പി. കുഞ്ഞികൃഷ്ണൻ, താലൂക്ക് കമ്മറ്റി അംഗം പി. രഘു എന്നിവർ പങ്കെടുത്തു.

Related posts

മൂന്നാഴ്ചക്കുള്ളിൽ ഇരിട്ടിയിൽ കോവിഡ് മൂലം മരിച്ചത് ആറു വ്യാപാരികൾ …………..

Aswathi Kottiyoor

ഇരിട്ടിയുടെ ഇരട്ട പാലത്തിന് സംഗീത ശിൽപ്പമൊരുക്കി ഇരിട്ടി യുടെ കലാകാരൻമാർ

Aswathi Kottiyoor

അയ്യങ്കുന്ന് ഇടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി

Aswathi Kottiyoor
WordPress Image Lightbox