26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിദേശ വ്യവസായ മേഖലയിലെ സാധ്യതകൾ: സംരംഭകത്വ വർക്ക്‌ഷോപ്പ് ജനുവരി അഞ്ചു മുതൽ ഏഴു വരെ
Kerala

വിദേശ വ്യവസായ മേഖലയിലെ സാധ്യതകൾ: സംരംഭകത്വ വർക്ക്‌ഷോപ്പ് ജനുവരി അഞ്ചു മുതൽ ഏഴു വരെ

വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് 3 ദിവസത്തെ സംരംഭകത്വ വർക്ഷോപ്പ് ജനുവരി 5 മുതൽ 7 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വർക്ഷോപ്പിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ, കസ്റ്റംസ്, വിവിധ ഇൻഡസ്ടറി എക്‌സ്‌പെർട്‌സ്, മറ്റ് വിദഗ്ദ്ധർ സെഷനുകൾ കൈകാര്യം ചെയ്യും. കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ, വിദേശ വ്യാപാരത്തിൽ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്, എക്‌സ്‌പോർട്ട് ഫിനാൻസ്&റിസ്‌ക് മാനേജ്‌മെന്റ്,അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 2,950/- രൂപ ആണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി ഡിസംബർ 26 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കുന്ന 35 പേർ ഫീസ് അടച്ചാൽ മതി.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.kied.info, 9605542061/ 0484 2532890 / 2550322.

Related posts

തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കും, ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് 13 ല​ക്ഷം പേ​ർ: മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ

Aswathi Kottiyoor

അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് കേന്ദ്ര അംഗീകാരം; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox