24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു
Kerala

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു.അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. നിദയെ ഛര്‍ദ്ദിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതികളാണ്.
ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.

അസോസിയേഷനുകള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അംഗങ്ങള്‍ വ്യക്താക്കി. എന്നാല്‍ കോടതി ഉത്തരവില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കണമെന്നല്ലാതെ അവര്‍ക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷന്‍ പ്രതികരിച്ചു.

Related posts

രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; പ്ല​​സ് വ​​ണ്‍ പ്ര​വേ​ശ​നം കാത്തിരിക്കുന്നവർ 1.95 ലക്ഷം

Aswathi Kottiyoor

പേരാവൂര്‍ ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Aswathi Kottiyoor

കെ റെയിൽ : അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന്‌ ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox