24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം ടോപ്‌ ഗിയറിൽ ; ഒരുവർഷം നേടിയത്‌ 10.5 കോടി ; പ്രത്യേക പോർട്ടൽ ജനുവരിയിൽ
Kerala

കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം ടോപ്‌ ഗിയറിൽ ; ഒരുവർഷം നേടിയത്‌ 10.5 കോടി ; പ്രത്യേക പോർട്ടൽ ജനുവരിയിൽ

കെഎസ്‌ആർടിസി ഒരു വർഷംമുമ്പ്‌ ആരംഭിച്ച ബജറ്റ്‌ ടൂറിസം സൂപ്പർഹിറ്റ്‌. കഴിഞ്ഞവർഷം നവംബർമുതൽ ഈ ഒക്‌ടോബർവരെ 10,45,06,355 രൂപ ലഭിച്ചു. 602 പാക്കേജുകളിലായി 2907 ഷെഡ്യൂളാണ് ഉണ്ടായിരുന്നത്. 1,94,184 യാത്രക്കാരെത്തി. മൂന്നാർ, നെഫർറ്റിറ്റി, മലക്കപ്പാറ, ജംഗിൾ സഫാരി, നാലമ്പലം, വയനാട്‌, കുമരകം, പഞ്ചപാണ്ഡവ, സാഗരറാണി, മൺറോത്തുരുത്ത്‌, ഇഞ്ചത്തൊട്ടി, ഡബിൾ ഡക്കർ, വണ്ടർലാ, ആലപ്പുഴ, റോസ്‌മല, നെല്ലിയാമ്പതി, പൊൻമുടി തുടങ്ങിയവയാണ്‌ പാക്കേജുകൾ.

പദ്ധതി വൻവിജയമായതോടെ കൂടുതൽ പാക്കേജുകളും സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്‌ കെഎസ്‌ആർടിസി. പ്രത്യേക പോർട്ടൽ ജനുവരി അവസാനത്തോടെയുണ്ടാകും. വിനോദസഞ്ചാരകേന്ദ്രം, കുറഞ്ഞ നിരക്കിൽ താമസവും ഭക്ഷണവും ലഭിക്കുന്ന കേന്ദ്രങ്ങൾ, ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ പോർട്ടലിലുണ്ടാകും.

സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ ഈടാക്കുന്നതിന്റെ നാലിലൊന്നാണ്‌ കെഎസ്‌ആർടിസി യാത്രാച്ചെലവായി വാങ്ങുന്നതെന്ന്‌ അധികൃതർ പറഞ്ഞു. മാർക്കറ്റിങ്ങിനായി 18 ജീവനക്കാരെ ഉപയോഗിച്ചു. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും പരിശീലനം നൽകി.

Related posts

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു –

Aswathi Kottiyoor

ഇ പോസ് മെഷീൻ തകരാർ; റേഷൻ വിതരണം മുടങ്ങി

Aswathi Kottiyoor

ഐ​സി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.38 ശ​ത​മാ​നം വി​ജ​യം

Aswathi Kottiyoor
WordPress Image Lightbox