24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി ടൗണിലെ അനധികൃത ഓട്ടോറിക്ഷകൾ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി
Iritty

ഇരിട്ടി ടൗണിലെ അനധികൃത ഓട്ടോറിക്ഷകൾ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി

ഇരിട്ടി: ടൗണിൽ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. ഇരിട്ടി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് നഗരസഭ നമ്പർ നൽകിയിരുന്നു. എന്നാൽ ചിലർ അത് ദുരൂപയോഗം ചെയ്യുന്നതായുള്ള പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നമ്പർ ലഭിച്ച ഓട്ടോറിക്ഷകൾ പരിശോധിച്ചത്. പെർമിറ്റ് രേഖകളുടെ കാലാവധിയും, നമ്പർ ലഭിച്ച വാഹനങ്ങൾ തന്നെയാണോ ഓടുന്ന തെന്നുള്ള പരിശോധനയുമാണ് നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. ആർ. ഷനൽ, ഡി. കെ. ഷീജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പുന്നാട് വെച്ച് നടന്ന പരിശോധനയിൽ 378 ഓട്ടോറിക്ഷകൾ പരിശോധിച്ചു.

Related posts

പഠനോപഹാരം സമ്മാനിച്ചു

Aswathi Kottiyoor

ഇരിട്ടിയിൽ പുഷ്പ്പ സസ്യഫല പ്രദർശനം 17 മുതൽ തുടങ്ങും

Aswathi Kottiyoor

സര്‍വ്വകക്ഷി യോഗം പ്രഹസനം: ബഹിഷ്‌കരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി.

Aswathi Kottiyoor
WordPress Image Lightbox