22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ്: സംസ്ഥാന സ്കൂൾ കലോത്സവം ആശങ്കയിൽ
Kerala

കോവിഡ്: സംസ്ഥാന സ്കൂൾ കലോത്സവം ആശങ്കയിൽ

കോവിഡിന്‍റെ ബിഎഫ്.7 വകഭേദം രാജ്യത്തു സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് നടക്കേണ്ട സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിൽ ആശങ്ക. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങൾ പൂർത്തിയാവുകയും ചെയ്തു.

ഇതിനിടെയാണ് രാജ്യത്ത് കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതും സംസ്ഥാനത്തടക്കം ജാഗ്രതാ നിർദേശം വരുന്നതും. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന സ്കൂൾ യുവജനോത്സവമാണ് ഇത്തവണ ആവേശത്തോടെ നടത്താൻ തീരുമാനിച്ചത്.

നിലവിൽ പുതിയ ഉത്തരവൊന്നും വരാത്ത സ്ഥിതിക്ക് കലോത്സവ നടത്തിപ്പുമായി മുന്നോട്ട് പോകാനാണ് സംഘാടക സമിതി തീരുമാനം.

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൊതുവിൽ നൽകിയ ജാഗ്രതാ നിർദേശം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതല്ലാതെ കലോത്സവ നടത്തിപ്പിന് പുതിയ മാർഗനിർദേശങ്ങൾ വന്നാൽ അതനുസരിച്ചു മുന്നോട്ടുപോകുമെന്നും സംഘാടക സമിതി അറിയിച്ചു.

Related posts

കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുകയാണോ? പേടിക്കേണ്ട അവര്‍ കരുത്തരാണ്.

Aswathi Kottiyoor

കെ​ട്ടി​ട നി​കു​തി ഡി​സം​ബ​ർ 31 വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം

Aswathi Kottiyoor

ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിൽ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്‌ച മുതൽ

Aswathi Kottiyoor
WordPress Image Lightbox