27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 6 വർഷം; എഴുതിത്തള്ളിയത്‌ 11.17 ലക്ഷം കോടി ; വൻകിടക്കാരിൽ മുന്നിൽ മെഹുൽ ചോസ്‌കി
Kerala

6 വർഷം; എഴുതിത്തള്ളിയത്‌ 11.17 ലക്ഷം കോടി ; വൻകിടക്കാരിൽ മുന്നിൽ മെഹുൽ ചോസ്‌കി

കഴിഞ്ഞ ആറുവർഷത്തിൽ ബാങ്കുകൾ ബാലൻസ്‌ഷീറ്റിൽനിന്ന്‌ കിട്ടാക്കടമായി എഴുതിത്തള്ളിയത്‌ 11.17 ലക്ഷം കോടി രൂപയെന്ന്‌ കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ, ധന സഹമന്ത്രി ഭഗ്‌വത്‌ കാരാഡ്‌ എന്നിവർ ലോക്‌സഭയിൽ ചോദ്യങ്ങൾക്ക്‌ മറുപടിയായാണ്‌ ഇക്കാര്യം അറിയിച്ചത്‌. കിട്ടാക്കടം തിരിച്ചുപിടിക്കാനാകാതെ നാലുവർഷം പിന്നിടുമ്പോഴാണ്‌ എഴുതിത്തള്ളുന്നതെന്നും പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരാറുണ്ടെന്നും വിശദീകരിച്ചു. കിട്ടാക്കടത്തിൽ 8.16 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതാണ്‌. 2022 ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 25 ലക്ഷം രൂപയിൽ കൂടുതൽ കിട്ടാക്കടമായി നൽകാനുള്ളത്‌ 12,439 പേരാണ്‌. കഴിഞ്ഞ അഞ്ചുവർഷം ഈയിനത്തിൽ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചത്‌ 4.8 ലക്ഷം കോടി രൂപ. ഇതിൽ 1.03 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ ഇനത്തിലുള്ളതാണ്‌.

വായ്‌പാ തിരിച്ചടവിൽ ബോധപൂർവം വീഴ്‌ചവരുത്തിയ 50 വൻകിടക്കാർ മാത്രം 9.26 ലക്ഷം കോടി രൂപ നൽകാനുണ്ട്‌. 2022 മാർച്ച്‌ 31 വരെയുള്ള കണക്കാണിത്‌. ബോധപൂർവം വീഴ്‌ചവരുത്തിയവരിൽ മുന്നിൽ ഗീതാഞ്ജലി ജെംസ്‌ ഉടമ മെഹുൽ ചോക്‌സിയാണ്‌. വിദേശത്തേക്ക്‌ കടന്ന ചോക്‌സി 7848 കോടി രൂപ ബാങ്കുകൾക്ക്‌ നൽകാനുണ്ട്‌. ഇറാ ഇൻഫ്ര–- 5879 കോടി, റീഗോ അഗ്രോ–- 4803 കോടി, കൺസെസ്റ്റ്‌ സ്റ്റീൽ ആൻഡ്‌ പവർ–- 4596 കോടി, എബിജി ഷിപ്‌യാർഡ്‌–- 3708 കോടി, ഫ്രോസ്റ്റ്‌ ഇൻഡസ്‌ട്രീസ്‌–- 3311 കോടി, വിൻസം ഡയമണ്ട്‌സ്‌–- 2931 കോടി, റോട്ടോമാക്ക്‌ ഗ്ലോബൽ–- 2893 കോടി, കോസ്റ്റൽ പ്രോജക്ട്‌–- 2311 കോടി എന്നിങ്ങനെയാണ്‌ തുടർ പട്ടിക.

Related posts

‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

Aswathi Kottiyoor

പ്ലസ് വണ്ണിന് ജില്ലയിൽ 34,000-ത്തിലധികം സീറ്റുകൾ

Aswathi Kottiyoor

യുഎസിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്പോൾ അപകടം; 3 ഇന്ത്യക്കാർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox