ബഫര്‍സോണുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഫീല്‍ഡ് വേരിഫിക്കേഷന് വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും. പരാതി ലഭിച്ചാലുടന്‍ പരിശോധന നടത്തും.
ബഫര്‍ സോണ്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 2021ല്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ സീറോ ബഫര്‍ സോണ്‍ ഭൂപടം ഉടന്‍ പുറത്തിറക്കും. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് പരിശോധന നടത്തണം. തദ്ദേശ, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ദേശം.