25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഇലക്ട്രിക് വാഹന ചാർജ്ജിംഗ് – ഉപയോക്താവിന്റെ അവകാശം: ചർച്ചായോഗം സംഘടിപ്പിച്ചു
Kerala

ഇലക്ട്രിക് വാഹന ചാർജ്ജിംഗ് – ഉപയോക്താവിന്റെ അവകാശം: ചർച്ചായോഗം സംഘടിപ്പിച്ചു

ഇലക്ട്രിക് വാഹനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ അവ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമായി കാണുന്ന തരത്തിലുള്ള നിയമനിർമ്മാണങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെ എനർജി മാനേജ്‌മെന്റ് സെന്റർ, സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആന്റ് മാനേജേർസ്, ഇന്റർനാഷണൽ കോപ്പർ പ്രമോഷൻ കൗൺസിൽ എന്നിവർ ചേർന്ന് ചർച്ച സംഘടിപ്പിച്ചു.

ചാർജ് ചെയ്യുന്നതിനുള്ള അവകാശം നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുന്നതിനാണ് ചർച്ച സംഘടിപ്പിച്ചത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, ഇ.എം.സി, നാറ്റ്പാക്, അനെർട്ട്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ചാർജ്ജിംഗ് സ്റ്റേഷൻ നിർമ്മാതാക്കൾ, സംരഭകർ, ഇലക്ട്രിക് വാഹന ഉടമകളുടെ അസ്സോസ്സിയേഷൻ പ്രതിനിധികൾ, ഇലക്ട്രിക് വാഹന ഡീലർമാർ മറ്റ് സാങ്കേതിക വിദഗ്ധർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ ചർച്ച ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഓഫ് എനർജി എൻജിനിയേഴ്സ് ആൻഡ് മാനേജേഴ്‌സ് സ്റ്റേറ്റ് ചെയർമാൻ ഡോഃ മുഹമ്മദ് ഷെരീഫ്, മറ്റ് സംസ്ഥാന ഭാരവാഹികൾ, കോപ്പർ അസ്സോസ്സിയേഷൻ പ്രതിനിധി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ഈ മാസംതന്നെ ഇത്തരത്തിലുള്ള ചർച്ച കോഴിക്കോടും എറണാകുളത്തും നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Related posts

പണമൊഴുകും തിരഞ്ഞെടുപ്പ്; കർണാടകയിൽ പിടിച്ചത് 375 കോടിയുടെ പണവും മറ്റു വസ്തുക്കളും

ചേർത്തുപിടിച്ച്‌ സർക്കാർ ; 41 കായികതാരങ്ങൾക്കുകൂടി നിയമനം

Aswathi Kottiyoor

‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox