22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രാജ്യത്ത്‌ ചേരികളിൽ 6.54 കോടി പേർ ; പ്രധാന സംസ്ഥാനങ്ങളിൽ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറ്റവും കുറവ്‌ കേരളത്തിൽ
Kerala

രാജ്യത്ത്‌ ചേരികളിൽ 6.54 കോടി പേർ ; പ്രധാന സംസ്ഥാനങ്ങളിൽ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറ്റവും കുറവ്‌ കേരളത്തിൽ

രാജ്യത്ത്‌ 6.54 കോടിപേർ ചേരികളിലാണെന്ന്‌ രാജ്യസഭയിൽ എ എ റഹിമിനെ നഗരവികസന സഹമന്ത്രി കൗശൽ കിഷോർ അറിയിച്ചു. ലക്ഷത്തിൽപരം ചേരികളിലെ 1.39 കോടി കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. പ്രധാന സംസ്ഥാനങ്ങളിൽ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌.

ചേരികളിൽ താമസിക്കുന്ന 3,45,998 കുടുംബമുള്ള ഗുജറാത്തിൽ സൂറത്ത് നഗരത്തിൽമാത്രം നാലരലക്ഷത്തിൽപരം പേർ ഇപ്പോഴും ചേരികളിലുണ്ട്‌. കേരളത്തിൽ 45,417 കുടുംബം ചേരികളിലാണ്‌. മഹാരാഷ്ട്ര––25 ലക്ഷം, മധ്യപ്രദേശ് -11 ലക്ഷം, ഉത്തർപ്രദേശ് 10.66 ലക്ഷം, കർണാടകം ഏഴ്‌ ലക്ഷം എന്നിങ്ങനെയാണ്‌ ചേരിനിവാസികൾ. കോർപറേറ്റുകളുടെ വളർച്ചയ്‌ക്ക്‌ മുൻഗണന കൊടുക്കുന്ന കേന്ദ്രം ചേരികളിലെ ദുർബലരെ അവഗണിക്കുകയാണെന്ന് കണക്ക്‌ വ്യക്തമാക്കുന്നതായി എ എ റഹിം പറഞ്ഞു.

രാജ്യത്തിന്റെ വികസനമാതൃക അങ്ങേയറ്റം ജനവിരുദ്ധമാണെന്നതിന് തെളിവാണിത്‌. ചേരിനിവാസികൾക്ക് പാർപ്പിട നിർമാണം സാധ്യമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകണം. ബിജെപി തുടരുന്ന കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്ക് യഥാർഥ ബദൽ ഇടതുപക്ഷമാണെന്ന് ഇതു സംബന്ധിച്ച കേരളത്തിലെ കണക്ക്‌ വ്യക്തമാക്കുന്നതായും എ എ റഹിം പറഞ്ഞു.

Related posts

സ്കിൽ ലോൺ മേള

Aswathi Kottiyoor

തുണ്ടിയില്‍ ടൗണിലെ പൊതുകിണറില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളി

Aswathi Kottiyoor

വേനൽചൂട് കൂടുന്നു *പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കരുതെന്ന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox