22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മികച്ച സാങ്കേതിക തികവിനുള്ള തിയേറ്റർ പുരസ്‌കാരം സർക്കാർ തിയേറ്ററുകൾക്ക്
Kerala

മികച്ച സാങ്കേതിക തികവിനുള്ള തിയേറ്റർ പുരസ്‌കാരം സർക്കാർ തിയേറ്ററുകൾക്ക്

കേരള സർക്കാരിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള തിയേറ്ററിനുള്ള പുരസ്‌കാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി/ശ്രീ/നിള തീയേറ്റർ സമുച്ചയം കരസ്ഥമാക്കി. അതിനൂതന ദൃശ്യ ശ്രവ്യ സൗകര്യങ്ങളോടു കൂടി (4K ലേസർ പ്രൊജക്ടർ, ട്രിപ്പിൾ ബീം 3 ഡി, ഡോൾബി അറ്റ്‌മോസ് എന്നിവ) നവീകരിച്ച തീയേറ്റർ സമുച്ചയം ബേബി റൂം, മദേഴ്‌സ് റൂം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ കേരളത്തിലെ ആദ്യ വനിതാ ശിശു സൗഹൃദ തിയേറ്ററാണ്. നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ സമാപന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ പുരസ്‌കാരം കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ എൻ.മായയ്ക്ക് കൈമാറി.

Related posts

കോവിഡ്‌ മൂന്നാംതരംഗ മുന്നൊരുക്കം: ഹോംകെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കും‐ ആരോഗ്യമന്ത്രി

Aswathi Kottiyoor

റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

റിമാൻഡ്‌ റിപ്പോർട്ട്‌ ; അസ്‌ഫാക്‌ മദ്യലഹരിയിലായിരുന്നില്ല , കുറ്റകൃത്യം ഒറ്റയ്‌ക്കെന്ന്‌ പ്രാഥമിക നിഗമനം

Aswathi Kottiyoor
WordPress Image Lightbox