22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നെല്ലു സംഭരണം: 500 കോടി കൂടി അനുവദിക്കണം: ഭക്ഷ്യവകുപ്പ്
Kerala

നെല്ലു സംഭരണം: 500 കോടി കൂടി അനുവദിക്കണം: ഭക്ഷ്യവകുപ്പ്

കർഷകരിൽ നിന്ന് ഒന്നാം വിളയിലെ നെല്ലു സംഭരിച്ച ഇനത്തിൽ നൽകാൻ 500 കോടി രൂപ കൂടി സപ്ലൈകോയ്ക്ക് അനുവദിക്കണമെന്നു ഭക്ഷ്യവകുപ്പ് സർക്കാരിനോട് അഭ്യർഥിച്ചു. 437 കോടി രൂപ കർഷകർക്കു കുടിശികയായ സാഹചര്യത്തിലാണ് ഫണ്ട് തേടിയത്. ഏറെ കുടിശിക പാലക്കാട് ജില്ലയിലാണ് – 215 കോടി. സംഭരണ ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു സപ്ലൈകോയ്ക്ക് ഫണ്ട് ലഭിക്കാനുണ്ട്. എന്നാൽ, കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഫണ്ട് അനുവദിക്കാൻ ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി കെ.എൻ.ബാലഗോപാലുമായും മന്ത്രി ജി.ആർ.അനിൽ സംസാരിച്ചു. വായ്പ നൽകാൻ സന്നദ്ധമാണെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സപ്ലൈകോയും എസ്ബിഐയുമായി ഇതു സംബന്ധിച്ചു ചർച്ച നടന്നേക്കും. നേരത്തേ, വായ്പ സംബന്ധിച്ചു കേരള ബാങ്കുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തിയെങ്കിലും 7.65% പലിശ ആവശ്യപ്പെട്ടതിനാൽ കരാറിൽ എത്താനായില്ല. ബാങ്ക് കൺസോർഷ്യത്തിൽ നിന്നു പരമാവധി തുക വായ്പ എടുത്തെങ്കിലും മുൻകാല വായ്പാ വിഹിതത്തിലേക്ക് അടച്ചതിനാ‍ൽ അത്തരം സാധ്യതയും ഇപ്പോഴില്ല. അതേസമയം, നെല്ലു വില വിതരണ സ്തംഭനത്തിന് എതിരെ കൃഷിക്കാരും കർഷക സംഘടനകളും പ്രതിഷേധപാതയിൽ ആയതു സർക്കാരിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

സംഭരിച്ച നെല്ല് ഏറ്റെടുക്കുന്നതിന് സ്വകാര്യ മിൽ ഉടമകളുമായി ഉണ്ടാക്കിയ മൂന്നു മാസത്തെ താൽക്കാലിക കരാറിന്റെ കാലാവധി 31ന് അവസാനിക്കും. മിൽ ഉടമകളും ഭക്ഷ്യമന്ത്രിയുമായി ഈയാഴ്ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. രണ്ടാംവിളയുടെ റജിസ്ട്രേഷൻ ഈ മാസം 15ന് ആരംഭിച്ചിരുന്നു.

സപ്ലൈകോയ്ക്കും പ്രതിസന്ധി

നെല്ലു സംഭരണത്തിലെ കുടിശിക തുക വിതരണം ചെയ്യുന്നതിനു പുറമേ മന്ത്രിസഭായോഗം അംഗീകരിച്ചതു പ്രകാരം ജീവനക്കാർക്കുള്ള പരിഷ്കരിച്ച ശമ്പളം നൽകേണ്ടി വരുന്നതും സപ്ലൈകോയെ പ്രതിസന്ധിയിലാക്കുന്നു. ജനുവരി മുതൽ ഈ ശമ്പളം നൽകേണ്ടതുണ്ട്. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യവും ഉണ്ട്. ക്രിസ്മസ്– പുതുവത്സര ചന്തകൾ സംഘടിപ്പിക്കുന്നതിനായി സാധനങ്ങൾ എത്തിക്കുന്നതിന് വിതരണക്കാർക്ക് നൽകാനും തുക വേണം. 100 കോടിയോളം രൂപയെങ്കിലും ആവശ്യമായി വരും എന്നാണു സൂചന.

Related posts

അസാധാരണ ജനിതകമാറ്റം, വാക്സീൻ സുരക്ഷ മറികടക്കും; ഒമിക്രോൺ പുതിയ ഭീഷണി.

Aswathi Kottiyoor

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു.

Aswathi Kottiyoor

ആദ്യ ഫലസൂചന 10 മണിയോടെ; അന്തിമ ഫലം വൈകുമെന്ന്‌ ടിക്കാറാം മീണ………

WordPress Image Lightbox