25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ന് മുതൽ കേരളത്തിലും 5ജി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*
Kerala

ഇന്ന് മുതൽ കേരളത്തിലും 5ജി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*

ടെക്നോളജി ഡെസ്ക്
അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കായ 5ജി സേവനം കേരളത്തിൽ ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. കൊച്ചി നഗരത്തിലാണ് ഇന്ന് ആദ്യമായി 5ജി സേവനം ആരംഭിക്കുക. റിലയൻസ് ജിയോയാണ് 5ജി നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിലെ ചിലർക്ക് എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്നൽ കാണിച്ചു തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. ഇന്ന്മുതൽ തന്നെ 5ജി സേവനങ്ങള്‍ വ്യാപകമായി ലഭ്യമായേക്കും.

അതേസമയം, 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.

5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്.

ഈ വർഷം ഒക്ടോബർ ഒന്നിനായിരുന്നു രാജ്യത്ത് 5ജി ലഭ്യമായിത്തുടങ്ങിയത്. തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്. എന്നാൽ, നവംബർ അവാനമായപ്പോൾ അത് 50 നഗരങ്ങളിലായി വർധിച്ചെന്നും കേന്ദ്രം ലോക്സസഭയിൽ പറഞ്ഞിരുന്നു.

Related posts

മാസ്ക് ധരിക്കുന്നത് തുടരണം

Aswathi Kottiyoor

*പ്രതിദിന കോവിഡ് കേസുകളിൽ കേരളം മുന്നിൽ*

Aswathi Kottiyoor

ഹർത്താൽ അക്രമം; 281 കേസെടുത്തു, 1013 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox