24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സപ്ലൈകോ ക്രിസ്‌മസ് പുതുവത്സര ഫെയർ നാളെമുതൽ
Kerala

സപ്ലൈകോ ക്രിസ്‌മസ് പുതുവത്സര ഫെയർ നാളെമുതൽ

സപ്ലൈകോ ക്രിസ്‌മസ് പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 20ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. ആദ്യ വിൽപ്പന മന്ത്രി ആന്റണി രാജു നിർവഹിക്കും. സ്റ്റാളുകൾ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.

സപ്ലൈകോ വിൽപ്പന ശാലകളിൽ നിന്നോ, സപ്ലൈകോ ഫെയറുകളിൽ നിന്നോ ഡിസംബർ 20 മുതൽ ജനുവരി രണ്ടുവരെ 3000 രൂപയിൽ അധികം തുകയ്ക്ക് സാധനം വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു പുരുഷനും സ്ത്രീക്കും ഒരു ഗ്രാം വീതം സ്വർണ നാണയം ലഭിക്കും.

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് 21 മുതൽ ജനുവരി രണ്ടുവരെ കോട്ടയം, ആലപ്പുഴ, എറണാകുളം , തൃശൂർ ജില്ലകളിലും ഫെയർ സംഘടിപ്പിക്കും. സപ്ലൈകോയുടെ അഞ്ഞൂറിലധികം സൂപ്പർമാർക്കറ്റും 40 പീപ്പിൾസ് ബസാറും 6 ഹൈപ്പർമാർക്കറ്റും ക്രിസ്‌മസ്‌ – പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും.

Related posts

കിടപ്പ് രോഗികള്‍ക്ക് കൊവിഡ് വാക്സിന്‍: ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ വാക്‌സിനേഷന്‍ തുടങ്ങി…………..

Aswathi Kottiyoor

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു

Aswathi Kottiyoor

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു; രക്ഷിക്കാനായത് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ മാത്രം*

Aswathi Kottiyoor
WordPress Image Lightbox