24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഒന്നരവർഷം ;ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം
Kerala

ഒന്നരവർഷം ;ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നര വർഷത്തിനിടെ ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം. ആരോഗ്യരംഗത്തെ മികച്ച പ്രകടനത്തിന്‌ ലഭിച്ച ഇന്ത്യാ ടുഡേ 2022 അവാർഡ് ഏറ്റവും ഒടുവിലത്തേതാണ്‌.

നേട്ടങ്ങളിതാ
● മാതൃമരണം കുറയ്ക്കുതിൽ ബെസ്റ്റ് പെർഫോമിങ്‌ സംസ്ഥാനത്തിനുള്ള ദേശീയ അവാർഡ് ● ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിന്‌ ആരോഗ്യമന്ഥൻ പുരസ്‌കാരം 2021 , 2022 ● എൻക്യുഎഎസ് അംഗീകാരം കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനം ● ക്ഷയരോഗ നിവാരണത്തിൽ ദേശീയ പുരസ്‌കാരം ● ഭക്ഷ്യസുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനം ● ഇന്ത്യാ ടുഡേയുടെതന്നെ ‘ഹെൽത്ത്ഗിരി’ പുരസ്‌കാരം ● ഇ സഞ്ജീവനി–-കാരുണ്യ ബനവലന്റ് ഫണ്ട് എന്നിവയ്‌ക്ക്‌ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ● വനിതാ വികസന കോർപറേഷന്‌ ദേശീയ ചാനലൈസിങ്‌ ഏജൻസി പുരസ്‌കാരം ● എഎഫ്‌എസ്എസ്എഐ യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ നാല് നഗരത്തിന്‌ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്‌) ദേശീയ പുരസ്‌കാരം.

കേരള മാതൃക
● കാസ്‌പ്‌ വഴി സൗജന്യ ചികിത്സ 700 കോടിയിൽനിന്ന്‌ 1400 കോടിയിലെത്തി (കേന്ദ്രവിഹിതം 138 കോടി) ● 481 ആരോഗ്യ സ്ഥാപനത്തിൽ ഇ ഹെൽത്ത്‌ ● സർക്കാർ ആശുപത്രികളിൽ ഓൺലൈൻ ഒപി ടിക്കറ്റ് ● രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് ● രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ● ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ● സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ● ക്യാൻസർ മരുന്നുകൾക്ക് ഇരട്ടി തുക(മെഡിക്കൽ കോളേജുകളിൽ ഈ വിഹിതം 12.17 കോടിയിൽ നിന്ന്‌ 25.42 കോടിയാക്കി) ● കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്കും കൊല്ലം, മഞ്ചേരി നഴ്‌സിങ്‌ കോളേജുകൾക്കും അംഗീകാരം.

Related posts

കെ.എസ്.ആർ.ടി.സിയുടെ ഒരു ബസ് ഡിപ്പോ പോലും പൂട്ടില്ല- ആന്റണി രാജു

Aswathi Kottiyoor

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ഓഗസ്റ്റ് 15 വരെ നീട്ടി;മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും…………

Aswathi Kottiyoor
WordPress Image Lightbox