22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ‘രക്ഷക്‌’ ഫെബ്രുവരിയോടെ
Kerala

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ‘രക്ഷക്‌’ ഫെബ്രുവരിയോടെ

റെയിൽപ്പാളങ്ങൾ പരിശോധിക്കുന്ന ജീവനക്കാർക്കുള്ള സുരക്ഷാ ഉപകരണമായ ‘രക്ഷക്‌’ ഫെബ്രുവരിയോടെ തിരുവനന്തപുരം ഡിവിഷനിൽ നിലവിൽവരുമെന്ന്‌ റെയിൽവേ. ഉപകരണം ആവശ്യത്തിന്‌ ലഭ്യമാണ്‌. ഇത്‌ വയർലെസ്‌ സംവിധാനംവഴി സിഗ്‌നലുമായി ബന്ധപ്പെടുത്തുന്ന ജോലികളാണ്‌ പൂർത്തിയാകാനുള്ളത്‌. സെക്യൂരിറ്റി, കണക്ടിവിറ്റി, ഓപ്പറേറ്റിങ്‌ വിഭാഗങ്ങൾ ചേർന്ന്‌ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്‌. പൂർത്തിയായാൽ വള്ളത്തോൾനഗർമുതൽ നാഗർകോവിൽവരെയുള്ള തിരുവനന്തപുരം ഡിവിഷൻ പൂർണമായും രക്ഷകിന്റെ സുരക്ഷാവലയത്തിലാകും.

പാളങ്ങളിൽ ജോലി ചെയ്യുന്ന സുരക്ഷാജീവനക്കാർക്ക്‌ (ട്രാക്ക്‌ മെയിന്റനർമാർ) ട്രെയിൻ വരുന്നതിനെപ്പറ്റി വളരെദൂരെനിന്നുതന്നെ അറിയിപ്പുനൽകുന്ന സംവിധാനമാണ്‌ രക്ഷക്‌. സുരക്ഷാസംവിധാനമില്ലാതെ ജീവനക്കാർ ജോലിക്കിടെ അപകടത്തിൽപ്പെടുന്നത്‌ വർധിച്ചിരുന്നു. അഞ്ചുവർഷത്തിനിടെ തിരുവനന്തപുരം ഡിവിഷനിൽമാത്രം 13 പേരാണ്‌ മരിച്ചത്‌.

എൻജിനുകൾ മുഴുവൻ ഇലക്‌ട്രിക്‌ സംവിധാനത്തിലായതിനാൽ ട്രെയിനുകൾക്ക്‌ ശബ്ദം കുറവാണ്‌. തൊട്ടടുത്ത്‌ എത്തിയാലേ ജീവനക്കാർ അറിയൂ. ഓടിമാറാൻ സമയം ലഭിക്കില്ല. മഴക്കാലത്ത്‌ വളരെയധികം അപകടാവസ്ഥയിലാണ്‌ ജോലി. കേരളത്തിലെ പാതകളിൽ വളവുകൾ കൂടുതലാണ്‌. ദുർഘടമായ വളവുകളിലും പാലങ്ങളിലും പാളം പരിശോധിക്കുന്നവർക്ക്‌ ട്രെയിനിന്റെ ചൂളംവിളി കേട്ടാലും ഓടിമാറാൻ കഴിയാത്ത സ്ഥിതിയാണെന്ന്‌ ജീവനക്കാർ പറയുന്നു. അപകടങ്ങൾ വർധിച്ചതോടെ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു) നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ്‌ രക്ഷക്‌ സ്ഥാപിക്കാനുള്ള ശ്രമം റെയിൽവേ ഊർജിതമാക്കിയത്‌.

Related posts

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ആർ അനിൽ കേന്ദ്രമന്ത്രി

Aswathi Kottiyoor

ഓണവിപണിയിൽ പാലക്കാടൻ മൺപാത്രങ്ങൾ

Aswathi Kottiyoor

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

Aswathi Kottiyoor
WordPress Image Lightbox