23.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കാണാം, അറിയാം, പഠിക്കാം കുന്നുകാത്ത, പുഴപോറ്റിയ നാടിനെ
Kelakam

കാണാം, അറിയാം, പഠിക്കാം കുന്നുകാത്ത, പുഴപോറ്റിയ നാടിനെ

കയ്യൂർ> കയ്യൂർ രക്തസാക്ഷികൾക്ക്‌ അക്ഷരവെളിച്ചം പകർന്ന്‌ അവരുടെ കെയ്യൊപ്പ്‌ ഇന്നും രേഖയായി സൂക്ഷിക്കുന്ന കയ്യൂർ ജിഎൽപി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ കയ്യൂർ ഫെസ്‌റ്റ്‌. 24ന്‌ പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന ഫെസ്‌റ്റ്‌ ആറിന്‌ സമാപിക്കും. കയ്യൂർ ജിവിഎച്ച്‌എസ്‌എസ്‌ മൈതാനിയിലാണ്‌ പ്രദർശനവും കലാപരിപാടികളും. 
പ്രദർശനം കാണാനെത്തുന്നവർക്ക്‌ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഗ്രാമത്തെ നേരിട്ടറിയാനുമുള്ള അവസരമുണ്ട്‌. കുന്നുകളും പുഴയും പച്ചപ്പും ഗ്രാമീണ ഭംഗിയുമെല്ലാം ആസ്വദിക്കാനുള്ള അവസരംകൂടിയാകുമിത്‌. വിപുലമായ വിജ്ഞാന വിനോദ കാഴ്ചകളും  വിദ്യാഭ്യാസ- ശാസ്‌ത്ര -ചരിത്ര- ആരോഗ്യ- കാർഷിക പ്രദർശനവുമാണ്‌ ഒരുങ്ങുന്നത്. അമ്യൂസ് മെന്റ്‌ പാർക്ക്, പുഷ്‌പോത്സവം, ഭഷ്യമേള എന്നിവയും നഗരിയിലുണ്ട്‌. 

Related posts

അടക്കാത്തോട് ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി പേരാവൂർ എക്സൈസ് ; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു

Aswathi Kottiyoor

മൂന്നാം ഘട്ട ടാബുകളുടെ വിതരണോദ്ഘാടനം ഈ മാസം 26 ന്

Aswathi Kottiyoor

ചെട്ടിയാംപറമ്പിൽ ആദിവാസികൾക്കായി നിർമിച്ച വീടുകൾ കാട്കയറി നശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox