തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. തൃശ്ശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്രബാബു (66), സന്ധ്യ (60), രാജേന്ദ്ര ബാബുവിന്റെ കൊച്ചുമകന് സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. മകന് ശരത്തിനെ (30) നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആറാട്ടുപഴ പാലത്തില്‍നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു.