21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികൾ -മുഖ്യമന്ത്രി
Kerala

കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികൾ -മുഖ്യമന്ത്രി

കി​ഫ്ബി ​വ​ഴി 75,000 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് നാ​ട്ടി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി ഫ​ണ്ടു​പ​​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ചേ​രി​ക്ക​ൽ -കോ​ട്ടം പാ​ലം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം കോ​ട്ട​ത്ത് നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത് കാ​ണു​മ്പോ​ൾ അ​പൂ​ർ​വം ചി​ല​ർ​ക്ക് ചി​ല മ​നഃ​പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നു​ണ്ട്. അ​വ​ർ വി​ക​സ​ന​ത്തി​നെ​തി​രാ​യി ചി​ന്തി​ക്കും. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തും. എ​ന്നാ​ൽ, നാ​ടി​ന് ഇ​തേ പ​റ്റി ന​ല്ല ബോ​ധ്യ​മു​ണ്ട് നാ​ട്ടു​കാ​ർ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മ​ല്ല, സ​ർ​ക്കാ​റി​നൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് എ​തി​ർ​ക്കു​ന്ന​വ​രു​ടെ കൂ​ടെ നി​ൽ​ക്കാ​ൻ നാ​ടി​ന്റെ ഭാ​വി​യും നാ​ട്ടു​കാ​രു​ടെ താ​ൽ​പ​ര്യ​വും ശ്ര​ദ്ധി​ക്കു​ന്ന ഒ​രു സ​ർ​ക്കാ​റി​ന് ക​ഴി​യി​ല്ല.

ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് വേ​ണ്ട ഭൂ​മി​യു​ടെ 99ശ​ത​മാ​ന​വും ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ന​ല്ല ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി. എ​തി​രാ​ളി​ക​ൾ പോ​ലും തു​റ​ന്ന് സ​മ്മ​തി​ക്കു​ന്ന കാ​ര്യ​മാ​ണി​ത്. യാ​ത്രാ സൗ​ക​ര്യം വ​ർ​ധി​ക്ക​ണ​മെ​ന്ന​ത് നാ​ട്ടു​കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഗ​താ​ഗ​ത സൗ​ക​ര്യ​മേ​റു​ന്ന​ത് വി​ക​സ​ന​ത്തി​നും വ​ഴി​വെ​ക്കും.

അ​തി​നാ​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ റോ​ഡ്, പാ​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ണ​റാ​യി -പെ​ര​ള​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം 15 കോ​ടി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

11 സ്പാ​നു​ക​ളി​ലാ​യി 225.95 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം പ​ണി​യു​ക. 11 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​ത്തി​ന്റെ ഇ​രു​ഭാ​ഗ​ത്തും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ണ്ടാ​കും. ചേ​രി​ക്ക​ൽ ഭാ​ഗ​ത്ത് 215 മീ​റ്റ​റും കോ​ട്ടം ഭാ​ഗ​ത്ത് 293 മീ​റ്റ​റും നീ​ള​ത്തി​ൽ അ​നു​ബ​ന്ധ റോ​ഡും നി​ർ​മ്മി​ക്കും.

Related posts

വിഴിഞ്ഞം 
തുറമുഖത്തേക്ക്‌ ഷെൻഹു‌വ 15 കപ്പൽ പുറപ്പെട്ടു

Aswathi Kottiyoor

കോ​വി​ഡ് കൂ​ടു​ന്നു, കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​രു​ത്: മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox