24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി
Uncategorized

ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി

ഇരിട്ടി: കണ്ണൂർ ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്റെ നേതൃത്വത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്‌വേഡ് ‘ 2022-23 ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വെച്ച് നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തെ നല്ല മാറ്റങ്ങളെ ഉൾകൊണ്ട് അവസരങ്ങളെ പ്രയോജനപ്പെടുത്തി നിശ്ചയദാർഢ്യത്തോടെ ലക്ഷ്യം കൈവരിക്കാൻ വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാവണമെന്ന് എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. ഷിജോ. എം. ജോസഫ് അധ്യക്ഷനായി. തലശ്ശേരി പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ ടി. കെ മുനീർ ക്യാമ്പിന്റെ പദ്ധതി അവതരണം നടത്തി. സി സി എം വൈ പയ്യന്നൂർ പ്രിൻസിപ്പാൾ കെ. സുജിത, കലക്ടറേറ്റ് ജൂ. സുപ്രണ്ട് പി. ആർ. കിഷോർ, വില്ലേജ് ഓഫീസർ ഷാജി, പ്രോഗ്രാം ഓഫീസർമാരായ ഇ. രജീഷ് , പി. സ്വപ്ന തുടങ്ങിയവർ ക്യാമ്പിൽ സംസാരിച്ചു. കോളേജിലെ 110 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

Related posts

40 വർഷത്തിന് ശേഷം പിടിച്ചെടുത്ത ഭരണം യുഡിഎഫിന് നഷ്ടമായി, ഇഎംഎസിന്റെ നാട്ടിൽ പഞ്ചായത്ത് പിടിച്ചെടുത്ത് എൽഡിഎഫ്

Aswathi Kottiyoor

ഇനി തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് ആഴ്ചയിൽ നാലുദിവസം സർവീസ്

Aswathi Kottiyoor

നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി

Aswathi Kottiyoor
WordPress Image Lightbox