കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും അധികം മഴ ലഭിച്ചത് ഈ വർഷം ഡിസംബറിലെന്ന് കണക്കുകൾ. 84.7 mm മഴയാണ് ഈ വർഷം ഡിസംബർ 1 മുതൽ 18 വരെ പെയ്തിറങ്ങിയത്. ഇതിനു മുൻപ് ഡിസംബറിൽ ഏറ്റവും അധികം മഴ പെയ്തത് 1946 ൽ ആണ്. അന്ന് റെക്കോർഡ് ചെയ്തത് 202.3 mm മഴയാണ്.
നിലവിൽ തുലാവർഷത്തിൽ കേരളത്തിൽ 3% മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 mm മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയില്‍ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ കുറവ് രേഖപെടുത്തി .