കേന്ദ്രസർക്കാർ വകുപ്പുകളിൽ വരുന്ന താത്കാലിക ഒഴിവുകളിലേക്കു പിന്നാക്ക വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും സംവരണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു.
പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങളിൽ പെട്ടവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 45 ദിവസത്തേക്കോ അതിൽ കൂടുതലോ കാലയളവിലേക്കുള്ള താത്കാലിക നിയമനങ്ങളിൽ സംവരണം വേണമെന്നാണ് ആവശ്യം.
ഹർജിയിൽ ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെ ഞ്ചാണ് നോട്ടീസ് അയച്ചത്.