24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശരീരത്തിനുള്ളില്‍ മൂന്ന് ക്യാപ്‌സ്യൂളുകള്‍, 42 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവാവ് പിടിയില്‍.*
Kerala

ശരീരത്തിനുള്ളില്‍ മൂന്ന് ക്യാപ്‌സ്യൂളുകള്‍, 42 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവാവ് പിടിയില്‍.*


മലപ്പുറം: 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മുസമ്മിലി(23)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. 760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയതെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ അബുദാബിയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് മുസമ്മില്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൂന്ന് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

Related posts

കണ്ണപുരത്ത് ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു

Aswathi Kottiyoor

ചികിത്സിക്കാൻ ഓടിയെത്തും കണ്ടെയ്നർ ആശുപത്രി.

Aswathi Kottiyoor

പരിസ്ഥിതിലോലം: റിപ്പോർട്ടിൽ വിട്ടുപോയ നിർമിതിക‍ളെ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

Aswathi Kottiyoor
WordPress Image Lightbox