24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള കോണ്‍ഗ്രസ് (എം) മയക്കുമരുന്നിനെതിരെ മോചന ജ്വാല ഇരിട്ടിയില്‍
Kerala

കേരള കോണ്‍ഗ്രസ് (എം) മയക്കുമരുന്നിനെതിരെ മോചന ജ്വാല ഇരിട്ടിയില്‍

ഇരിട്ടി: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമ നുസരിച്ച് കേരളത്തിലെ 14 ജില്ലകളിലും നിരവധി കേന്ദ്രങ്ങളില്‍ മയക്കുമരുന്നിനെതിരെയുള്ള മോചന ജ്വാല നടത്തപ്പെടുന്നതിന്റെ ഭാഗമായി പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (16-12) 4 ന് ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തും. പ്രതിഷേധ പ്രകടനം, ലഹരി വിരുദ്ധ പ്രതിജ്ഞ, പൊതുയോഗം എന്നിവ ഉണ്ടാകും. ഇന്‍ഫാം ദേശീയ സെക്രട്ടറി ഫാ.ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്യും. കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ഹൈപവര്‍ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി മുഖ്യാതിഥി ആയിരിക്കും. മോചന ജ്വാല തെളിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഗാന്ധിയനും പൊതുപ്രവര്‍ത്തകനുമായ മാത്യു എം. കണ്ടം നിര്‍വഹിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംസാരിക്കും.

Related posts

നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള വൊളന്റിയർമാർ പങ്കാളികളാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

ജില്ലാശുപത്രി മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തി 2022 ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

Aswathi Kottiyoor

നോ ടു ഡ്രഗ്സ്: ലഹരിക്കെതിരേ ഇന്നു (22 ഒക്ടോബർ) നിയമസഭാ മണ്ഡലങ്ങളിൽ ദീപം തെളിക്കും

Aswathi Kottiyoor
WordPress Image Lightbox