24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പേരാവൂർ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണി; പ്രവ്യത്തികൾ ഏറ്റെടുക്കുന്നതിലെ അനാസ്ഥക്കെതിരെ രൂക്ഷ വിമർശം
Iritty

പേരാവൂർ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണി; പ്രവ്യത്തികൾ ഏറ്റെടുക്കുന്നതിലെ അനാസ്ഥക്കെതിരെ രൂക്ഷ വിമർശം

ഇരിട്ടി: കാല വർഷത്തിൽ തകർന്ന പേരാവൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണിക്കായി മൂന്ന് കോടി രൂപയുടെ ഭരണാനുമതി കിട്ടിയിട്ടും പ്രവ്യത്തികൾ ഏറ്റെടുക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ വീഴ്ച്ചക്കെതിരെ രൂക്ഷ വിമർശനം. സണ്ണിജോസഫ് എം എൽ എ വിളിച്ചു ചേർന്ന മണ്ഡലത്തിലെ പൊതുമാരമാത്ത് പ്രവ്യത്തികളുടെ അവലോകന യോഗത്തിൽ എം എൽ എയാണ് ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥ കണക്കുകൾ നിരത്തി രൂക്ഷമായ വിമർശനം നടത്തിയത്.
പേരാവൂർ മണ്ഡലത്തിൽ 25 അഞ്ചോളം റോഡുകൾ അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് കണ്ടെത്തിയെങ്കിലും ഇതിൽ ഏഴ് റോഡുകൾ മാത്രമാണ് ഏറ്റെടുത്തിരുന്നത്. മൂന്ന് കോടിയുടെ പ്രവ്യത്തിക്ക് ഭരണാനുമതി കിട്ടിയപ്പോൾ അടിയന്തിരമായി പൂർ്ത്തിയാക്കേണ്ട പ്രവ്യത്തികളുടെ മുൻഗണനാക്രമം നിശ്ചയിച്ച് വകുപ്പിന്റെ സാങ്കേതികാനുമതി വാങ്ങുന്നതിൽ വീഴ്ച്ച ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം എൽ എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാലമായതിനാൽ പ്രവ്യത്തികൾക്ക് ഭരണാനുമതി നേടിയെടുക്കൽ തന്നെ ഏറെ സാഹസപ്പെട്ടതാണ്. ഭരണാനുമതി നേടിയിട്ടും പ്രവ്യത്തികൾ ഏറ്റെടുത്ത് സാങ്കേതികാനുമതി നേടിയേടുക്കേണ്ടത് വകുപ്പ് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളാണെന്ന് എം എൽ എ പറഞ്ഞു. 1.45 കോടിയുടെ അറ്റകുറ്റ പ്രവ്യത്തി മാത്രമാണ് പൂർത്തിയാക്കിയത്. അവശേഷിക്കുന്ന പ്രവ്യത്തികൾ എങ്ങനെ പൂർ്ത്തിയാക്കുമെന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം നൽകുമെന്ന് എം എൽ എ ചോദിച്ചു. പൂർണ്ണമായും തകർന്ന റോഡുകൾക്ക് അറ്റകുറ്റപണിക്കൊണ്ട് പ്രയോജനമില്ലെന്ന് കണ്ടാണ് സാങ്കേതികാനുമതി വാങ്ങാഞ്ഞതെന്ന്‌ പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ പറഞ്ഞു.
കണിച്ചാർ – കാളികയം- വളയംചാൽ റോഡ്, അടക്കാത്തോട്- ശിന്തിഗിരി, കുന്നോത്ത്- ഉദയഗിരി, മണത്തണ -ഓടൻതോട് എന്നീ റോഡുകളുടെ അറ്റകുറ്റപണികളും ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. എടൂർ – കച്ചേരിക്കടവ് -പാലത്തിൻക്കടവ് കെ എസ് ടി പി റോഡിന്റെ നിർമ്മാണം 60 ശതമാനം പൂർത്തിയായതായി കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജിതയ്യിൽ അറിയിച്ചു. റോഡിലെ വീതികുറഞ്ഞ പാലങ്ങൾ പുതുക്കിപണിയുന്നതിന് അനുമതിയില്ലെന്നും വീതികുറഞ്ഞ കൾവെർട്ടുകൾ പോരായ്മ് യായി നിലനില്ക്കുന്നതായും അദ്ദേഹം പറഞ്ഞു. അമ്പയത്തോട്- പാൽച്ചുരം റോഡിന്റെ അറ്റകുറ്റപണികൾക്കായി 50 ലക്ഷം രൂപ വിനിയോഗിക്കുമെന്നും യോഗത്തെ അറിയിച്ചു. പ്രളയത്തിൽതകർന്ന വാഴയിൽ സെൻജൂഡ് നഗർ പാലത്തിന്റെ നിർമ്മാണത്തിന് അടിയന്തിരപ്രധാന്യം നൽകണമെന്ന് എം എൽ എ നിർദ്ദേശിച്ചു. കണിച്ചാൽ പാലത്തിന്റെ നിർമ്മാണത്തിനും നടപടി ഉണ്ടാക്കും. എം എൽ എയ്ക്ക് പുറമെ പൊതുമാരത്ത് കെട്ടിടനിർമ്മാണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജിഷാകുമാരി, കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജിതെയ്യിൽ, കെട്ടിട നിർമ്മാണ വിഭാഗം തലശേരി എസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലിജീഷ് കുമാർ, ബ്രിഡ്ജസ് അസിസ്റ്റന്റ് എഞ്ചിനീയർ കെ.എം. ഹരീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ഇ​രി​ട്ടി​യി​ൽ കോവിഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു…………..

Aswathi Kottiyoor

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ധർണ്ണ

Aswathi Kottiyoor

യൂത്ത് പാർലമെൻ്റ് മത്സരം നടത്തി

Aswathi Kottiyoor
WordPress Image Lightbox