25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വൈദ്യുതി കൊയ്യാം ‘ഇ–പാട’ങ്ങളിൽ
Kerala

വൈദ്യുതി കൊയ്യാം ‘ഇ–പാട’ങ്ങളിൽ

കൃഷിയോഗ്യമല്ലാത്ത പാടങ്ങളിലും വെള്ളക്കെട്ട്‌ പ്രദേശങ്ങളിലും ഇനി സൗരോർജ വൈദ്യുതി വിളയും. ഇവിടങ്ങളിൽ സ്ഥാപിക്കുന്ന സോളാർ നിലയങ്ങൾ വഴിയാകും ഇത്‌. കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ജലാശയങ്ങളിലും സൗരോർജ വൈദ്യുതി ഉൽപ്പാദനത്തിന്‌ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയിലാണ്‌ കൃഷിയോഗ്യമല്ലാത്ത പാടങ്ങളെയും വെള്ളക്കെട്ട്‌ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയത്‌.

സംസ്ഥാനത്ത്‌ ആകെയുള്ള ഭൂമിയിൽ 30 ശതമാനം വനം കഴിച്ചുള്ള പ്രദേശങ്ങളിൽ ഭൂമി ഏറ്റെടുത്ത്‌ സോളാർ വൈദ്യുതി ഉൽപ്പാദനപദ്ധതി ആരംഭിക്കുക പ്രായോഗികമല്ല. തുടർന്നാണ്‌ കൃഷി– -വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള തീരുമാനമെടുത്തത്‌.

നേരത്തെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലും പുരപ്പുറങ്ങളിലും പദ്ധതി നടപ്പാക്കി അതത്‌ ഇടങ്ങളിൽ വൈദ്യുതി സ്വയം പര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതിക്ക്‌ സർക്കാർ അംഗീകാരം നൽകിയിരുന്നു.

ചീഫ്‌ സെക്രട്ടറി അധ്യക്ഷനായി സമിതി

ജലാശയങ്ങളിലും കൃഷിയോഗ്യമല്ലാത്ത പാടങ്ങളിലും വെള്ളക്കെട്ട്‌ ഇടങ്ങളിലും ഫ്ലോട്ടിങ് സോളാർ പദ്ധതി ആരംഭിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സർക്കാർ ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. ‌മത്സ്യബന്ധനം, ഇറി​ഗേഷൻ, പരിസ്ഥിതി, വനം, ഊർ‌ജം, റവന്യു, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. സമിതി തയ്യാറാക്കുന്ന മാർഗനിർദേശങ്ങൾ മന്ത്രിസഭയ്ക്ക് ഉടൻ കൈമാറും. തുടർന്ന്‌ സംസ്ഥാനത്ത്‌ എത്ര മെഗാവാട്ട്‌ സൗരോർജ ഉൽപ്പാദനം സാധ്യമാകുമെന്ന്‌ പരിശോധിച്ച്‌ പദ്ധതി നടപ്പാക്കും.

Related posts

ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി

Aswathi Kottiyoor

മധു വധം വിചാരണ ഉടൻ; പുതിയ പ്രോസിക്യൂട്ടർ 10 ദിവസത്തിനകം

Aswathi Kottiyoor

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox