24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബ​​ഫ​​ര്‍​ സോ​​ണ്‍: ഉ​​പ​​ഗ്ര​​ഹ​​സ​​ര്‍​വേ റി​​പ്പോ​​ര്‍​ട്ട് സ​​ര്‍​ക്കാ​​രി​​ന്‍റെ ച​​തി​​ക്കു​​ഴി​​യെ​​ന്ന് ഇ​​ന്‍​ഫാം
Kerala

ബ​​ഫ​​ര്‍​ സോ​​ണ്‍: ഉ​​പ​​ഗ്ര​​ഹ​​സ​​ര്‍​വേ റി​​പ്പോ​​ര്‍​ട്ട് സ​​ര്‍​ക്കാ​​രി​​ന്‍റെ ച​​തി​​ക്കു​​ഴി​​യെ​​ന്ന് ഇ​​ന്‍​ഫാം

ബ​​​​ഫ​​​​ര്‍​ സോ​​​​ണ്‍ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​സ​​​​ര്‍​വേ റി​​​​പ്പോ​​​​ര്‍​ട്ട് കൃ​​​​ഷി​​​​ഭൂ​​​​മി കൈ​​​​യേ​​​​റി​​​​യു​​​​ള്ള വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന് സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു​​​​ക്കി​​​​യ ച​​​​തി​​​​ക്കു​​​​ഴി​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ​​സ​​​​മി​​​​തി.

വ​​​​ന്യ​​​​ജീ​​​​വിസ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന വ​​​​നാ​​​​തി​​​​ര്‍​ത്തി​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ആ​​​​കാ​​​​ശ​​​​ദൂ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ലു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​ന്ന​​​​ട​​​​ങ്കം കു​​​​ടി​​​​യി​​​​റ​​​​ക്കി ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളും കൈ​​​​യേ​​​​റി വ​​​​ന​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള ആ​​​​സൂ​​​​ത്രി​​​​ത ശ്ര​​​​മ​​​​മാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ള്ള​​​​ത്. അ​​​​വ്യ​​​​ക്ത​​​​ത​​​​ക​​​​ള്‍ ഏ​​​​റെ​​​​യു​​​​ള്ള​​​​തും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍​ക്ക് മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ന്‍ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​യ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​സ​​​​ര്‍​വേ റി​​​​പ്പോ​​​​ര്‍​ട്ട് ഒ​​​​രു ഉ​​​​ന്ന​​​​ത​​​​സ​​​​മി​​​​തി​​​​യി​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​രു​​​​ത്.

ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​ജോ​​​​സ​​​​ഫ് ഒ​​​​റ്റ​​​​പ്ലാ​​​​ക്ക​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന ദേ​​​​ശീ​​​​യ​​​​സ​​​​മി​​​​തി ഇ​​​​ന്‍​ഫാം ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ബി​​​ഷ​​​പ് മാ​​​​ര്‍ റെ​​​​മി​​​​ജി​​​​യൂ​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ.​​​​ജോ​​​​സ് കാ​​​​വ​​​​നാ​​​​ടി, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഷെ​​​​വ. അ​​​​ഡ്വ.​ വി.​​​​സി. ​സെ​​​​ബാ​​​സ്റ്റ്യ​​​ന്‍, ദേ​​​​ശീ​​​​യ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട്, ഫാ.​ ​​​ജോ​​​​സ​​​​ഫ് ചെ​​​​റു​​​​ക​​​​ര​​​​ക്കു​​​​ന്നേ​​​​ല്‍, ഫാ.​​​​ജോ​​​​സ് ത​​​​റ​​​​പ്പേ​​​​ല്‍, ഫാ.​ ​​​ജോ​​​​ര്‍​ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ല്‍, ഡോ.​ ​​​ചാ​​​​ക്കോ കാ​​​​ളം​​​​പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​ജോ​​​​സ് പെ​​​​ണ്ണാം​​​​പ​​​​റ​​​​മ്പി​​​​ല്‍, ജോ​​​​സ​​​​ഫ് കാ​​​​ര്യാ​​​​ങ്ക​​​​ല്‍, സ്‌​​​ക​​​​റി​​​​യ നെ​​​​ല്ലം​​​​കു​​​​ഴി, മാ​​​​ത്യു മാ​​​​മ്പ​​​​റ​​​​മ്പി​​​​ല്‍, ഫാ.​ ​​​ജോ​​​​ബി ജോ​​​​ര്‍​ജ്, അ​​​​ഗ​​​​സ്റ്റി​​​​ന്‍ പി.​​​​പി., നെ​​​​ല്‍​സ​​​​ണ്‍ വ​​​​ര്‍​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Related posts

വി​സ്മ​യ കേ​സ്; കി​ര​ണി​ന് 10 വ​ർ​ഷം ത​ട​വ്

Aswathi Kottiyoor

ചൂടിലും തണുപ്പിലും വലഞ്ഞ്‌ കേരളം ; കൂടുതൽ ചൂട് പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ

Aswathi Kottiyoor

ദേശീയപാത വികസനം മുടങ്ങിയിട്ടില്ല; നിര്‍മാണം മുന്നോട്ട്‌

Aswathi Kottiyoor
WordPress Image Lightbox