24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്
Kerala

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്

ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്നതായി ആര്‍പിഎഫിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസം ശരാശരി മൂന്നു തവണയെങ്കിലും കല്ലേറ് ഉണ്ടാവുന്നതായാണ് കണക്ക്.
കല്ലേറില്‍ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും പരുക്കേല്‍ക്കുകയും ട്രെയിനിനും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് വെസ്റ്റ്ഹില്‍-എലത്തൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍വച്ച് കല്ലെറിഞ്ഞ മൂന്നുപേരെ അടുത്തിടെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയില്‍വേ ട്രാക്ക് കടന്നുപോവുന്ന വിജനമായ ഭാഗങ്ങളില്‍ തമ്പടിച്ച ലഹരി സംഘങ്ങള്‍ ട്രെയിനിന് കല്ലെറിയുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Related posts

മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ്

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല;രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

Aswathi Kottiyoor

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം, പാരിസ്ഥിതിക പ്രശ്നങ്ങൾ മറികടക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox