24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ശബരിമലയില്‍ സ്‌ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ: മന്ത്രി കെ രാധാകൃഷ്‌ണന്‍
Kerala

ശബരിമലയില്‍ സ്‌ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ: മന്ത്രി കെ രാധാകൃഷ്‌ണന്‍

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനം. ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്താനും തീർത്ഥാടനവുമായി ബന്ധപ്പെട്ട ഉയർന്ന വന്ന പരാതികൾ രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.

ഭക്തര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് അവലോകന യോഗം ചേര്‍ന്നതെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തരാണ് ദിനംപ്രതി തീര്‍ത്ഥാടനത്തിന് എത്തുന്നതെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Related posts

കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തിൽ കഴിയണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

NDRF ടീമുകളെ വിന്യസിച്ചു

Aswathi Kottiyoor

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox