28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പരിസ്ഥിതിലോല മേഖല: ആശങ്ക പരിഹരിക്കാൻ ചേർക്കും, നമ്പറും ഭൂപടവും
Kerala

പരിസ്ഥിതിലോല മേഖല: ആശങ്ക പരിഹരിക്കാൻ ചേർക്കും, നമ്പറും ഭൂപടവും

പരിസ്ഥിതിലോല മേഖല നിർണയിക്കുന്നതിനുള്ള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെ‍ന്റ് സെന്ററിന്റെ (കെഎസ്‍ആർഇസി) പ്രാഥമിക റിപ്പോർട്ടിനെക്കുറിച്ച് വ്യാപക ആക്ഷേപം ഉയർന്നതോടെ ഇതിൽ ചില അനുബന്ധ വിവരങ്ങൾ ചേർക്കാൻ വനം വകുപ്പ് തീരുമാനിച്ചു. പരിസ്ഥിതിലോല മേഖലയിൽ (ബഫർ സോൺ) ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ/സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന സർവേ നമ്പർ കൂടി ചേർത്ത് സർക്കാർ വെബ്സൈറ്റിൽ (www.kerala.gov.in) പ്രസിദ്ധീകരിക്കാൻ പബ്ലിക് റിലേഷൻസ് വകുപ്പിനോടു വനം വകുപ്പ് നിർദേശിച്ചു. ഇന്നോ നാളെയോ ഇതു വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യും.

അനുബന്ധ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം ആക്ഷേപങ്ങൾ അറിയിക്കാൻ വളരെക്കുറച്ചു സമയമേ ലഭിക്കൂ എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ മാസം 23നകം വിവരങ്ങൾ അറിയിക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. ബഫർസോണിൽ ഉൾപ്പെടുന്ന ജനവാസ മേഖലക‍ളെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്താൻ ഓരോ മേഖലയിലെയും ഗൂഗിൾ മാപ്പിന്റെ ഒരു ഭാഗം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതും ഇന്നലെ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗം പരിഗണിച്ചു. സാങ്കേതികവശങ്ങൾ പരിശോധിക്കാൻ കെഎസ്‍ആർഇസിയെ ചുമതലപ്പെടുത്തി. സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്ററിൽ ഉൾപ്പെടുന്ന ഗൂഗിൾ മാ‍പ്പാകും പ്രസിദ്ധീകരിക്കുക.

ലോല മേഖലയിൽ ഉൾപ്പെടുന്ന വീടുകൾ, വാണിജ്യ – വ്യവസായ – മതസ്ഥാപനങ്ങൾ, റോഡുകൾ, പുഴകൾ തുടങ്ങിയവയെക്കുറിച്ച് ഗൂഗിൾ മാപ്പ് സൂം ചെയ്ത്, വ്യക്തമായി പരിശോധിക്കാനാകുമെന്നും അപ്പോൾ ആശയക്കുഴപ്പം ഒഴിവാക്കാനാ‍കുമെന്നും വനം വകുപ്പ് അറിയിച്ചു. എന്നാൽ, സ്ഥലപരിശോധന നടത്താതെ റിപ്പോർട്ടിന്മേലുള്ള ആശയക്കുഴപ്പവും ആശങ്കയും എങ്ങനെ പൂർണമായി പരിഹരിക്കുമെന്നു വനം വകുപ്പിനു മറുപടിയില്ല.

ആധികാരിക രേഖയല്ല: മന്ത്രി

‘ഉപഗ്രഹ സർവേയിലൂടെ കെഎസ്‍ആർഇസി തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ആധികാരിക രേഖ‍യല്ല. പട്ടയം ലഭിക്കുന്നതി‍നോ ഉടമസ്ഥാവകാശം സംബന്ധിച്ചോ ഈ റിപ്പോർട്ട് തടസ്സമാകില്ല. ഇത് പഠനറിപ്പോർട്ട് മാത്രമാണ്; മറ്റ് ആവശ്യങ്ങൾക്കു പരിഗണിക്കില്ല.’ – മന്ത്രി എ.കെ.ശശീന്ദ്രൻ

Related posts

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല, വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.

Aswathi Kottiyoor

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം: 78 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്.

Aswathi Kottiyoor

യാത്രക്കാരുടെ തിരക്ക്: ട്രെയിനുകൾക്ക്‌ അധിക കോച്ച്‌

Aswathi Kottiyoor
WordPress Image Lightbox