29.3 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി
Kelakam Kerala

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

കേളകം: കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ. കർണാടകയിലെ സർക്കാരിതസന്നദ്ധ സംഘടനയായ മൈരാഡ കാവേരി പ്രദേശിക സംഘടനയിലെ നാലംഗസംഘമാണ് പഞ്ചായത്തിലെ പ്രതിനിധികളുമായി കൂടികാഴ്ച നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്ന ജലാഞ്ചലി നീരുറവ പദ്ധതിയെ കുറിച്ച് പഠിക്കുവാനും പദ്ധതിക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ നൽകുവാനുമാണ് സംഘത്തെ അയച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ സംഘം പുഴകൾ, തോടുകൾ, നീർചാലുകൾ, ഗ്രാമസഭകൾ, പട്ടികജാതിക്കാർ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നങ്ങൾ, പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്നിവ നേരിട്ട് കണ്ട് പഠിക്കുകയും ഇവ പരിഹരിക്കുന്നതിനാവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യും.

എം.വൈ.കെ.എ. പി.എസ് എക്സിക്യൂട്ടീവ്‌ ഡൈറക്ടർ അഷ്റഫ് ഹസൻ, എൻ.ആർ.എം പ്രോഗ്രാം കോർഡിനേറ്റർ രാജപ്പ, ഐ.സി.ആർ.ഐ. എസ്.എ.ടി സയന്റിസ്റ് രാഘവേന്ദ്ര സുധി, പ്രൊജക്ട് കോർഡിനേറ്റർ ഡി.ആർ ശരത്ത് തുടങ്ങിയ നാലംഗ സംഘമാണ് പഠനത്തിനായി കേളകത്ത് എത്തിയത്.

കേളകം വ്യാപാരഭവനിൽ നടന്ന കൂടികാഴ്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, നവ കേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ, നവ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം കോർഡിനേറ്റർ സുരേന്ദ്രൻ, തൊഴിലുറപ്പ് സംസ്ഥാന പ്രോഗ്രാം ഡയറക്ടർ കെ ബാലചന്ദ്രൻ, എൻ.ആർ.ഇ.ജി.എസ് ഡിസ്ട്രിക്ട് എ.ഇ ആതിര, ബി.ഡി.ഒ ആർ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷാചോദ്യം : 70 ശതമാനം ഫോക്കസ്‌ 30 നോൺ ഫോക്കസ്‌

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം

Aswathi Kottiyoor
WordPress Image Lightbox