24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മിശ്ര വി​വാഹിതരുടെ​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ
Kerala

മിശ്ര വി​വാഹിതരുടെ​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ

മി​ശ്ര വി​വാ​ഹം ക​ഴി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഒ​രു​ങ്ങി മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ. വ്യ​ത്യ​സ്ത മ​ത-​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​വാ​ഹം ക​ഴി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക ജി​ല്ലാ​ത​ല സ​മി​തി​ക്ക് രൂ​പം ന​ല്‍​കി. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു​താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഡ​ൽ​ഹി​യി​ൽ ശ്ര​ദ്ധ വാ​ൽ​ക്ക​റി​നു​ണ്ടാ​യ ദു​ര​നു​ഭ​വം മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്കും ഉ​ണ്ടാ​വ​രു​ത് എ​ന്ന​താ​ണ് ക​മ്മി​റ്റി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സ​മി​തി അ​ധ്യ​ക്ഷ​നും മ​ന്ത്രി​യു​മാ​യ മം​ഗ​ൾ പ്ര​ഭാ​ത് ലോ​ധ പ​റ​ഞ്ഞു.

ജി​ല്ലാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ ഒ​രോ ജി​ല്ല​യി​ലെ​യും വി​വാ​ഹി​ത​രും വീ​ട്ടി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​വ​രു​മാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. അ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​ർ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ൽ​കി മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​മെ​ന്നും ലോ​ധ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ഭ​ര​ണ​ക​ക്ഷി​യാ​യ ബാ​ലാ​സാ​ഹെ​ബ് ശി​വസേ​ന സ്വാ​ഗ​തം ചെ​യ്തു. സ​ർ​ക്കാ​ർ ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നു പാ​ർ​ട്ടി വ​ക്താ​വ് കൃ​ഷ്ണ ഹെ​ഗ്ഡെ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ പി​ന്തി​രി​പ്പ​ൻ ന​യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സ്വ​കാ​ര്യ​ത​യി​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണി​തെ​ന്നും എൻസിപി ആ​രോ​പി​ച്ചു.

Related posts

കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

Aswathi Kottiyoor

സമ്പർക്ക പരിപാടി ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox