കേളകം: നീർത്തടാധിഷ്ഠിത ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃക തീർക്കാൻ കേളകം ഗ്രാമ പഞ്ചായത്ത് തയ്യാറെടുക്കുന്നു. മാതൃകാപരമായി ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന
മൈസൂരിലെ സന്നദ്ധ സംഘടനയായ മിറാഡ കാവേരി പ്രാദേശിക സംസ്‌തേയുമായി പഞ്ചായത്ത് സഹകരിക്കും. രണ്ടു വർഷക്കാലത്തേക്കാണ് കർണാടക സംഘം പഞ്ചായത്തിന്റെ ജലസംരക്ഷണപ്രവർത്തനങ്ങൾക്കായി സഹകരിക്കുന്നത്.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ നീർത്തട മണ്ണുസംരക്ഷണ പ്രവർത്തനത്തിന് പിന്തുണയുമായാണ് കർണാടക സംഘം കേളകത്ത് എത്തിയത്.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന ജലാഞ്ജലി നീരുറവ് പദ്ധതിയുടെ നിർവഹണ മികവാണ് കേളകത്തിലേക്ക് സംഘത്തെ എത്തിച്ചത്. പേരാവൂർ ബ്ലോക്കിൽ നടപ്പിലാക്കിയ ജലബഡ്ജറ്റ്, പശ്ചിമഘട്ട ഡിജിറ്റൽ സർവ്വേ തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുന്നതിനും ഈ സന്ദർശനം ഉപകരിക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ,കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, നവ കേരളം കർമ്മ പദ്ധതി ജില്ലാ കോർഡനേറ്റർ ഇ.കെ.സോമശേഖരൻ , നവ കേരളം ഡിസ്ട്രിക്ട് ജോയിന്റ് പ്രോഗ്രാം കോർഡനേറ്റർ പി.സുരേന്ദ്രൻ , തൊഴിലുറപ്പ് സംസ്ഥാന പ്രോഗ്രാം ഡയറക്ടർ കെ.ബാലചന്ദ്രൻ ,എൻ.ആർ.ഇ.ജി.എസ് ഡിസ്ട്രിക്ട് എ.ഇ.ആതിര , ബി.ഡി.ഒ ആർ.സജീവൻ ,എം.വൈ.കെ.എ. പി.എസ് എക്സിക്യൂട്ടീവ് ഡൈറക്ടർ അഷ്‌റഫ് ഹസൻ, എൻ.ആർ.എം പ്രോഗ്രാം കോർഡനേറ്റർ രാജപ്പ , ഐ.സി.ആർ.ഐ. എസ്.എ.ടി സയന്റിസ്റ്റ് രാഘവേന്ദ്ര സുധി, പ്രൊജക്ട് കോർഡനേറ്റർ ഡി.ആർ. ശരത്ത് തുടങ്ങിയവർ കർണാടകസംഘവുമായി വ്യാപാരഭവനിൽ വച്ച് ചർച്ച നടത്തി.ജലസംരക്ഷണത്തിന് നിർണായകംകണ്ണൂർ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ബാവലിപ്പുഴ. മഴക്കാലത്ത് കൂടുതൽ വെള്ളം, വേനൽക്കാലത്ത് ജലദൗർലഭ്യം, മാലിന്യഭീഷണി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിവുള്ള വിദഗ്ധർ കർണാടക സംഘത്തിലുണ്ട്. അതോടൊപ്പം ഭൂമി വിണ്ടുകീറിയ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രായോഗികമാക്കാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും സംഘത്തിന്റെ സഹായം ലഭിക്കും.
അറിയണം മിറാഡ കാവേരിയെ
മൈസൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മിറാഡ കാവേരി പ്രാദേശിക സംസ്‌തേ (എംവൈ.കെ.എ.പി.എസ്) മാണ്ഡ്യയിലും കുടകിലും 2008 മുതൽ 2012 വരെ പൊതുജനങ്ങൾക്കും ആദിവാസികൾക്കിടയിലുമിടയിൽ പ്രവർത്തിച്ചുവരുന്നു.2010- 12മുതൽ പശ്ചിമഘട്ട വികസന പദ്ധതിയിൽ വിരാജ് പേട്ടയിൽ നീർത്തട വികസനപദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി.എച്ച്ഡി കോട്ട, നഞ്ചൻകോട്, പെരിയപട്ടണ തുടങ്ങിയ താലൂക്കുകളിലും വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നു. റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥൻ മീനാക്ഷി സുന്ദരമാണ് അദ്ധ്യക്ഷൻ.
previous post