22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഊർജ സംരക്ഷണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പങ്ക്: മന്ത്രി കൃഷ്ണൻകുട്ടി
Kerala

ഊർജ സംരക്ഷണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പങ്ക്: മന്ത്രി കൃഷ്ണൻകുട്ടി

ഊർജ്ജ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾ കൂടി തയ്യാറാകണമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു. ഊർജ്ജ സംരക്ഷണം വൈദ്യുതി വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള എനർജി കൺസർവേഷൻ ബിൽഡിംഗ് കോഡ് നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹോട്ടൽ റസിഡൻസി ടവറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ എം.ജി. രാജമാണിക്യം അദ്ധ്യക്ഷത വഹിച്ചു. ഊർജ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഡോ. ആർ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കായുള്ള ഊർജ സംരക്ഷണത്തെ കുറിച്ചുള്ള കൈപുസ്‌തകം മന്ത്രി പ്രകാശനം ചെയ്തു.

Related posts

ചരമം – ഏലിക്കുട്ടി

Aswathi Kottiyoor

അനെർട്ട് ഇ-കാറുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് (19 മേയ്)

Aswathi Kottiyoor

പുനര്‍ഗേഹം; 250 വീടുകളുടെ താക്കോൽദാനം നാളെ

Aswathi Kottiyoor
WordPress Image Lightbox