28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന് തുടക്കമിട്ടു
Kerala

ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന് തുടക്കമിട്ടു

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി​സി​ന​സ് ഇ​ന്നോ​വേ​ഷ​ന്‍ ആ​ന്‍ഡ് ഇ​ന്‍ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​റും(​ബി​ഐ​ഐ​സി), 2022ലെ ​സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കു​ള്ള മി​ക​ച്ച എ​ന്‍ജി​ഒ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, വി ​കെ​യ​ര്‍ സെ​ന്‍റ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഐ​ഡി​ഡി ഹാ​ക്ക​ത്തോ​ൺ. ബൗ​ദ്ധി​ക​മാ​യും വ​ള​ര്‍ച്ചാ​പ​ര​മാ​യും വി​ഭി​ന്ന ശേ​ഷി​യു​ള്ള​വ​രെ ല​ക്ഷ്യം വ​യ്ക്കു​ക​യാ​ണ് ഐ​ഡി​ഡി ഹാ​ക്ക​ത്തോ​ൺ വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ബി​ൽ​ഡ് യു​വ​ർ ലോ​ഗോ എ​ന്ന പേ​രി​ല്‍, രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ആ​ശ​യ രൂ​പീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍ ബി​ന്ദു നിർവഹിച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം ആ​കു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2023 ജ​നു​വ​രി 10.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ സൗ​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലു​ള്ള ഒ​രു സ്റ്റാ​ര്‍ട​പ്പ് ഇ​ന്‍ക്യു​ബേ​ഷ​ന്‍, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി​സി​ന​സ് ഇ​ന്നോ​വേ​ഷ​ന്‍ ആ​ന്‍ഡ് ഇ​ന്‍ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ (BII C) സ​ഹാ​യ​ത്തോ​ടെ, വി ​കെ​യ​ര്‍ സെ​ന്‍റ​റി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഏ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ല്‍, പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ട സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍, ഇ​ൻ​ക്യു​ബേ​റ്റ​ർ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും ഉ​ള്ള വി​വി​ധ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍, നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടു​ക​ള്‍, സ്വ​കാ​ര്യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​രും.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് www.idd hackathon.com , iddhackatho [email protected]

Related posts

വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരോട്‌ കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്‌: സുപ്രീംകോടതി

Aswathi Kottiyoor

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കും: എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox