24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സിറോമലബാർ സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകും
Kerala

സിറോമലബാർ സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകും

സിറോമലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.കോടതിയിൽ നേരിട്ടുഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നൽകിയ ഹർജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രായം കണക്കിലെടുത്ത് ഇളവ് നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് ജൂൺ 21 ആണ് കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുന്നത്.സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം കേൾക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Related posts

ഇന്ധന വിലവർധന: കെഎസ്‌ആർടിസി ജീവനക്കാരുടെ പ്രതിഷേധം ചൊവ്വാഴ്ച

Aswathi Kottiyoor

ചടയമം​ഗലത്ത്‌ കെഎസ്ആർടിസി ബസ്‌ തടി ലോറിയിൽ ഇടിച്ച് അപകടം; 20 യാത്രക്കാർക്ക് പരിക്ക്‌

Aswathi Kottiyoor

ആധാർ പാൻ ബന്ധിപ്പിക്കാന്‍ ഇനി 1000 രൂപവരെ പിഴ

Aswathi Kottiyoor
WordPress Image Lightbox