24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ക​ശു​വ​ണ്ടി പ്ര​തി​സ​ന്ധി 2015 മു​ത​ൽ തു​ട​ങ്ങി: മ​ന്ത്രി പി.​ രാ​ജീ​വ്
Kerala

സം​സ്ഥാ​ന​ത്ത് ക​ശു​വ​ണ്ടി പ്ര​തി​സ​ന്ധി 2015 മു​ത​ൽ തു​ട​ങ്ങി: മ​ന്ത്രി പി.​ രാ​ജീ​വ്

സം​​​സ്ഥാ​​​ന​​​ത്ത് ക​​​ശു​​​വ​​​ണ്ടി പ്ര​​​തി​​​സ​​​ന്ധി 2015 മു​​​ത​​​ൽ തു​​​ട​​​ങ്ങി​​​യെ​​​ന്നു മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു കി​​​ലോ തോ​​​ട്ട​​​ണ്ടി​​​യു​​​ടെ വി​​​ല 110 രൂ​​​പ​​​യാ​​​ണ്. പ്രൊ​​​സ​​​സിം​​​ഗ് ചെ​​​ല​​​വ് 55 രൂ​​​പ കൂ​​​ടി​​​യാ​​​കു​​​ന്പോ​​​ൾ ആ​​​കെ ചെ​​​ല​​​വ് 165 രൂ​​​പ​​​യാ​​​കും. എ​​​ന്നാ​​​ൽ ഒ​​​രു കി​​​ലോ ക​​​ശു​​​വ​​​ണ്ടി വി​​​ൽ​​​ക്കാ​​​നാ​​​കു​​​ന്ന​​​ത് 120 രൂ​​​പ​​​യ്ക്കാ​​​ണ്. ഫ​​​ല​​​ത്തി​​​ൽ ഒ​​​രുകി​​​ലോ​​​യു​​​ടെ പു​​​റ​​​ത്ത് 40 രൂ​​​പ ന​​​ഷ്ടം വ​​​രും. ക​​​ശു​​​വ​​​ണ്ടി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വ് കു​​​റ​​​ച്ചും സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യും മേ​​​ഖ​​​ല​​​യെ ലാ​​​ഭ​​​ത്തി​​​ലാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേശി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​തി​​​യാ​​​യ തൊ​​​ഴി​​​ൽദി​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ഇ​​​എ​​​സ്ഐ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ൽ​​നി​​​ന്നു ക​​​ശു​​​വ​​​ണ്ടി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പു​​​റ​​​ത്താ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തും. ആ​​​റു മാ​​​സ​​​ത്തി​​​ൽ 78 തൊ​​​ഴി​​​ൽ ദി​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഇ​​​എ​​​സ്ഐ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കൂ. പ​​​രാ​​​ന്പ​​​രാ​​​ഗ​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​എ​​​സ്ഐ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഈ ​​​നി​​​ല​​​പാ​​​ടു​​​ക​​​ൾ തി​​​രു​​​ത്തേ​​​ണ്ട​​​താ​​​ണെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. തൊ​​​ഴി​​​ൽ​​ദി​​​ന​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന​​​ട​​​ക്കം ഒ​​​രു പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ്കൂ​​​ടി കൊ​​​ണ്ടു​​​വ​​​രാ​​​ൻ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യോ​​​ടു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കും. നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ഫാ​​​ക്ട​​​റി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഈ ​​​മാ​​​സം ത​​​ന്നെ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും. ക​​​ശു​​​വ​​​ണ്ടിത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​കം സ​​​പ്പോ​​​ർ​​​ട്ട് സ്കീം ​​​ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു നി​​​ല​​​വി​​​ൽ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​ല്ലെ​​​ന്നും മ​​​ന്ത്രി രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

ക​​​ശു​​​വ​​​ണ്ടി മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​മൂ​​​ലം ആ​​​രും ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ്. എ​​​ന്നാ​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രു​​​ടെ പേ​​​രു സ​​​ഹി​​​തം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും അ​​​തു​​​പോ​​​ലും മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​​ന്നും പി.​​​സി.​ വി​​​ഷ്ണു​​​നാ​​​ഥ് ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള​​​യി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ശു​​​വ​​​ണ്ടി വ്യ​​​വ​​​സാ​​​യം ത​​​ക​​​ർ​​​ന്ന​​​തു കാ​​​ര​​​ണം വ്യ​​​വ​​​സാ​​​യി​​​ക​​​ൾ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നി​​​ര​​​വ​​​ധി വ്യ​​​വ​​​സാ​​​യി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി രേ​​​ഖാ​​​മൂ​​​ലം ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​മൂ​​​ലം വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ ബാ​​​ങ്കു​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക വ​​​ർ​​​ധി​​​ക്കു​​​ക​​​യും തി​​​രി​​​ച്ച​​​ട​​​വു മു​​​ട​​​ങ്ങു​​​ക​​​യും ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Related posts

ല​ക്ഷ്യമെത്താതെ കു​ടും​ബ​ശ്രീ​ ഓ​ൺ​ലൈ​ൻ വി​ല്പന

Aswathi Kottiyoor

വീട്ടിലിരുന്നും ഡോക്ടറെ കാണാം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox