20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പരിസ്ഥിതി ലോല മേഖല: ഉപഗ്രഹ സർവേ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
Kerala

പരിസ്ഥിതി ലോല മേഖല: ഉപഗ്രഹ സർവേ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് 22 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെ‍ന്റ് സെന്റർ (കെഎസ്‍ആർഇസി) ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടും ഭൂപടവും സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർ‍മിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ടിന്റെ സംക്ഷി‍പ്തവും വിവരങ്ങൾ അറിയിക്കാനുള്ള മാതൃകാ രൂപവും www.kerala.gov.in ലെ ഡോക്യുമെന്റ് വിഭാഗത്തിൽ ഇക്കോ സെൻസിറ്റീവ് സോൺ എന്ന ലിങ്കിൽ ലഭ്യമാണ്.

റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഉണ്ട്. മാതൃകാ രൂപം പൂരിപ്പിച്ച് ഈ മാസം 23ന് അകം eszexpertcommittee@gmail.com എന്ന ഇ-മെയിലിലേക്കോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2 ബിൽഡിങ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ അറിയിക്കാം.

പരിസ്ഥിതിലോല വിഷയത്തിൽ ജനവാസമേഖലകൾ നിർണയിക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണ് പ്രാഥമിക റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചത്. ജൂൺ 3 ലെ സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് രണ്ടു മാസം മുൻപ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ജനവാസമേഖലകൾ നിർണയിക്കാൻ കെഎസ്‍ആർഇസിയെ സർക്കാർ നിയോഗിച്ചെങ്കിലും ഇവരുടെ ഉപഗ്രഹ സർവേയിൽ മേഖലകൾ കൃത്യമായി നിർണയിക്കാ‍ൻ കഴിയാത്തതിനാലാണ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലുള്ളത് 49,330 ജനവാസമേഖ‍ലകളെന്നു പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

Related posts

10,12 ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.

Aswathi Kottiyoor

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു

Aswathi Kottiyoor

രണ്ടാംപകുതിയിൽ ട്വിസ്‌റ്റ്‌; ഓണത്രില്ലിൽ മലയാളസിനിമ

Aswathi Kottiyoor
WordPress Image Lightbox