കേരളത്തിൽ പാൽവില വർധിപ്പിച്ചത് ചാകരയാക്കി രാസകീടനാശിനിയും കൃത്രിമ കൂട്ടുകളും ചേർത്തുള്ള വിഷപ്പാലുമായി തമിഴ് നാട്ടിൽ നിന്നുള്ള വിഷപ്പാൽ ലോബികൾ രംഗത്ത്.ഡിണ്ടിഗൽ, മധുര, കമ്പം, തേനി, നാമക്കൽ എന്നിവിടങ്ങളിൽ
നിന്നാണ് ഏറ്റവും കൂടുതൽ പാൽ കേരളത്തിലെത്തുന്നതെങ്കിലും ഇവയിൽ വൻതോതിൽ കൃത്രിമ ചേരുവകൾ കലർത്തുന്നതായാണ് ആക്ഷേപം. തമിഴ്നാട് സർക്കാരിന്റെ അംഗീകൃത പാൽ സംഭരണ സൊസൈറ്റികളിൽ അംഗത്വമുള്ള ക്ഷീരകർഷകരിൽ നിന്നാണ് കേരളത്തിൽ മിൽമയ്ക്കു വേണ്ടി പാൽ ശേഖരിക്കുന്നതെങ്കിലും തമിഴ്നാട്ടിലെ വ്യാജപ്പാൽ ലോബികൾ ഇത്തരം ക്ഷീര സംഘങ്ങൾ വഴിയും പാൽ വിറ്റഴിക്കുന്നതായാണ് സൂചന.
തമിഴ്നാട് സർക്കാർ ഒരുലിറ്റർ പാലിന് 3 രൂപ കുറച്ചതോടെ അവിടെ പാൽ വില ലിറ്ററിന് 40 രൂപയായി.പാൽ വില കുറച്ച് തമിഴ്നാട് സർക്കാർ ക്ഷീര കർഷകർക്കുള്ള ആനുകൂല്യങ്ങളും, പെൻഷനും, കാലിത്തീറ്റ സബ്സിഡി യും വർധിപ്പിച്ചു. കൊള്ളലാഭം ഉണ്ടാക്കുന്ന ചില കമ്പനികൾ നോട്ടമിടു ന്നത് കേരളത്തിലെ പാൽ വിപണിയെ ആണ്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ നിരക്കിൽ കേരളത്തിലെത്തുന്ന പാലിന് ലിറ്ററിന് 56 രൂപ ലഭിക്കും. തമിഴ്നാട് സർക്കാർ നിശ്ചയിച്ച 40 രൂപ നിരക്കിൽ വാങ്ങിയാൽ പോലും ലിറ്ററൊന്നിന് ഇന്ധനച്ചെലവടക്കം 5 രൂപയിൽ കൂടുതൽ വരില്ല. ലാഭം ഒരു ലിറ്ററിനുമേൽ 11 രൂപ അതേസമയം കൃത്രിമ ചേരുവകളും രാസകീട നാശിനിയും കലർത്തിയ വിഷപ്പാൽ ലിറ്ററൊന്നിന് 20 രൂപ നിരക്കിൽ ലഭിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന വ്യാജ കവർ പാലുകൾക്ക് പിന്നിലും തമിഴ് നാട് ലോബിയുടെ പങ്ക് ചെറുതല്ല.
സ്വന്തമായി ഫാം ഹൗസുകളോ, പാൽ സംഭരണ കേന്ദ്രങ്ങളോ ഇല്ലാത്തവരാണ് തമിഴ് നാട്ടിൽ പാൽ വിൽപ്പന നടത്തുന്നവരിൽ നല്ലൊരു ശതമാനവും. ഇടനിലക്കാരായ കമ്മിഷൻ ഏജന്റുമാരാണ് കൃത്രിമ പാൽ ലോബികൾക്ക് പിന്നിൽ. അതിർത്തി ചെക്കു പോസ്റ്റുകളിൽ പരിശോധനകളൊന്നും ഇല്ലാതെയാണ് കേരളത്തിലേക്ക് വ്യാജ പാൽ ഒഴുകുന്നത്. ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പോ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരോ തയ്യാറാകാത്തതിനു പിന്നിലും ദുരൂഹതയുണ്ട്. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ പാലിൽ ചേരുന്ന മായം സംബന്ധിച്ച് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പാലിലെ മായം 68. ശതമാനമാണെന്നും, ഇന്ത്യൻ നഗരങ്ങളിൽ 69 ശതമാനം പാലും കൃത്രിമമാണെന്നും പറയുന്നുണ്ട്. ഗുണമേന്മാ പരിശോധനയിൽ കാൻസർ, കരൾ, ഹൃദയ രോഗങ്ങൾക്ക് കാരണമാവുന്ന കെമിക്കൽ ചേരുവകളും പാലിൽ കലർത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടത്തിയിരുന്നു.
ഷാമ്പു, റിഫൈൻ ഓയിൽ, അര ലിറ്റർ നല്ലപാൽ എന്നിവ ചേർത്ത മിശ്രിതത്തിൽ ഒരു കിലോ പാൽപ്പൊടി യും 15 ലിറ്റർ
വെള്ളവും ചേർത്താണ് വ്യാജപ്പാലിന്റെ നിർമ്മാണമെന്നും കണ്ടെത്തി, കൊഴുപ്പിനായി പഞ്ചസാര യൂറിയയും ചേർക്കും. പാലിന്റെ സാന്ദ്രത നിലനിർത്താൻ കരബോ സിൽ മിതയിൽ സെല്ലിലോസ് എന്ന പൗഡറും കേടാകാതിരിക്കാൻ കാസ്റ്റിക് സോഡയും ചേർക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ലിറ്ററിന് 20 രൂപ നിരക്കിലാണ് വ്യാജ പാലിന്റെ വില്പന