24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വടക്കന്‍ തമിഴ്നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ചു.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കേരള കര്‍ണാടക തീരങ്ങളില്‍ ഇന്നും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Related posts

ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി: മന്ത്രി

Aswathi Kottiyoor

ജയ അരി ഉടനെ കിട്ടില്ല; സ്റ്റോക്കില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി, കൃഷിയിറക്കി സംഭരിച്ച് അരിയെത്തിക്കും

Aswathi Kottiyoor

കേരളം സമ്പൂർണ മാലിന്യമുക്തം ; ആദ്യഘട്ട പ്രവർത്തനം ജൂൺ 5ന്‌ പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox