ഇരിട്ടി: ഫെഡറൽ ബാങ്കിന്റെ ഇരിട്ടി ബ്രാഞ്ച് പയഞ്ചേരി-പേരാവൂർ റോഡിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.
എടിഎമ്മും പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. റീജണൽ ഹെഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ.ടി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി മുൻസിപ്പൽ കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, ഇരിട്ടി എസ്ഐ പി.പി. ഷാജി, സീനിയർ മാനേജർ, കെ. ദീപക്, എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ എന്നിവർ പ്രസംഗിച്ചു.
previous post