23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്സ​സ് ക​ണ്‍​ട്രോ​ൾ സം​വി​ധാ​ന​വു​മാ​യി സ​ർ​ക്കാ​ർ
Kerala

സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്സ​സ് ക​ണ്‍​ട്രോ​ൾ സം​വി​ധാ​ന​വു​മാ​യി സ​ർ​ക്കാ​ർ

സം​​​സ്ഥാ​​​ന ഭ​​​ര​​​ണ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന ആ​​​ക്സ​​​സ് ക​​​ണ്‍​ട്രോ​​​ൾ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടെ​​​ന്നു സ​​​ർ​​​ക്കാ​​​ർ.​​​ ഡി​​​ജി​​​റ്റ​​​ൽ വാ​​​തി​​​ലു​​​ക​​​ളി​​​ൽ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ഞ്ച് ചെ​​​യ്തു മാ​​​ത്രം ഓ​​​ഫീ​​​സി​​​ൽ ക​​​യ​​​റാ​​​നും ഇ​​​റ​​​ങ്ങാ​​​നും ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​നം അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ച സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ഭ​​​ര​​​ണാ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ അ​​​ട​​​ക്കം എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, ആ​​​ക്സ​​​സ് ക​​​ണ്‍​ട്രോ​​​ൾ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു ചീ​​​ഫ് സെക്ര​​​ട്ട​​​റി ഡോ. ​​​വി.​​​പി. ജോ​​​യ് യോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​രെ ബ​​​ന്ദി​​​യാ​​​ക്കാ​​​നും പ​​​രാ​​​തി​​​ക്കാ​​​ർ​​​ക്ക് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​പ്രാ​​​പ്യ​​​മാ​​​ക്കാനുതകുന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പരിഷ്കാരത്തിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ൾ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ച യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഹാ​​​ജ​​​രും സേ​​​വ​​​ന​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ശാ​​​സ്ത്രീ​​​യ​​​മാ​​​യ സ്പാ​​​ർ​​​ക്ക് ബ​​​ന്ധി​​​ത ബ​​​യോ മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ലു​​​ള്ള​​​പ്പോ​​​ൾ, അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ​​​തും ഒ​​​ട്ടേ​​​റെ ആ​​​സൂ​​​ത്ര​​​ണ​​​പി​​​ഴ​​​വു​​​ക​​​ളു​​​ള്ള​​​തു​​​മാ​​​യ ആ​​​ക്സ​​​സ് ക​​​ണ്‍​ട്രോ​​​ൾ സി​​​സ്റ്റം ന​​​ട​​​പ്പാ​​​ക്കു​​​വാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ധാ​​​ന കെ​​​ട്ടി​​​ട​​​ത്തി​​​ലെ പ​​​ല ബ്ലോ​​​ക്കു​​​ക​​​ളി​​​ലും മ​​​തി​​​യാ​​​യ ടോ​​​യ്‌​​​ലെ​​​റ്റ് സൗ​​​ക​​​ര്യ​​​മോ റ​​​സ്റ്റ്റൂം സൗ​​​ക​​​ര്യ​​​മോ നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ങ്ങ​​​ൾ ക​​​ട​​​ന്നു പോ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. പ്രാ​​​ഥ​​​മി​​​ക ആ​​​വ​​​ശ്യം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ പോ​​​കു​​​ന്പോ​​​ൾ ത​​​ന്നെ ഗ്രേ​​​സ് ടൈം ​​​ന​​​ഷ്ട​​​പ്പെടു​​​ന്ന അ​​​വ​​​സ്ഥ സം​​​ജാ​​​ത​​​മാ​​​കു​​​മെ​​​ന്നു അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​​​ജ്യോ​​​തി​​​ഷും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​സ്. ശ​​​ര​​​ത്ച​​​ന്ദ്ര​​​നും അ​​​റി​​​യി​​​ച്ചു.

വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നും ദൂ​​​ര സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ, വ​​​കു​​​പ്പി​​​ൽ നി​​​ന്നും ഫ​​​യ​​​ൽ സം​​​ബ​​​ന്ധ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് പോ​​​കു​​​ന്പോ​​​ൾ പോ​​​ലും ആ​​​ക്സ​​​സ് ക​​​ണ്‍​ട്രോ​​​ൾ സി​​​സ്റ്റം വ​​​ഴി ക​​​ട​​​ന്നു​​​പോ​​​ക​​​ണ​​​മെ​​​ന്ന​​​തി​​​നാ​​​ൽ അ​​​കാ​​​ര​​​ണ​​​മാ​​​യി ഗ്രേ​​​സ് ടൈം ​​​ന​​​ഷ്ടപ്പെ​​​​​​ടു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ളി​​​ൽ പോ​​​കു​​​ന്ന​​​തി​​​നും ആ​​​ക്സ​​​സ് ക​​​ണ്‍​ട്രോ​​​ൾ സി​​​സ്റ്റ​​​ത്തി​​​ന്‍റെ ഗ്രേ​​​സ് ടൈം ​​​വി​​​ല​​​ക്ക് ത​​​ട​​​സ​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്നു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മ​​​തി​​​യാ​​​യ സൗ​​​ക​​​ര്യം നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​താ​​​യും പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നു.

Related posts

സംസ്ഥാനത്ത് ഇനി മാസ്‌ക് മുഖ്യം; ഇല്ലെങ്കില്‍ പിടിവീഴും

Aswathi Kottiyoor

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കാ​ന്‍ പു​തി​യ രീ​തി; വ​ര്‍​ഷ​ത്തി​ല്‍ നാ​ലു ത​വ​ണ അ​വ​സ​രം

Aswathi Kottiyoor

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്പോ​ൾ അ​റി​ഞ്ഞി​രി​ക്കാ​ൻ

WordPress Image Lightbox