26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • 2050ൽ ​​കേ​​ര​​ളം കാ​​ർ​​ബ​​ൺ ന്യൂ​​ട്ര​​ൽ സം​​സ്ഥാ​​ന​​മാ​​കും: മു​​ഖ്യ​​മ​​ന്ത്രി
Kerala

2050ൽ ​​കേ​​ര​​ളം കാ​​ർ​​ബ​​ൺ ന്യൂ​​ട്ര​​ൽ സം​​സ്ഥാ​​ന​​മാ​​കും: മു​​ഖ്യ​​മ​​ന്ത്രി

കാ​​​​ർ​​​​ബ​​​​ൺ ബ​​​​ഹി​​​​ർ​​​​ഗ​​​​മ​​​​നം ന്യൂ​​​​ട്ര​​​​ലി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന പ​​​ദ്ധ​​​തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള 13 ഫാ​​​​മു​​​​ക​​​​ളി​​​​ലും ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ കാ​​​​ർ​​​​ബ​​​​ൺ ന്യൂ​​​​ട്ര​​​​ൽ കൃ​​​​ഷി​​​​ത്തോ​​​​ട്ട​​​​മാ​​​​യി ആ​​​​ലു​​​​വ​​​​യി​​​​ലെ സം​​​​സ്ഥാ​​​​ന വി​​​​ത്തു​​​​ത്​​​​പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷം പ്ര​​സം​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ബ​​​​ജ​​​​റ്റി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ​​​​രി​​​​സ്ഥി​​​​തി രേ​​​​ഖ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും 2050ഓ​​​​ടെ സം​​​​സ്ഥാ​​​​നം നെ​​​​റ്റ് സീ​​​​റോ കാ​​​​ര്‍​ബ​​​​ണ്‍ എ​​​​മി​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് ല​​​​ക്ഷ്യ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ആ​​​​ലു​​​​വ മാ​​​​തൃ​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സം​​​​സ്ഥാ​​​​ന​​​​ത്തെ140 നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും കാ​​​​ര്‍​ബ​​​​ണ്‍ ന്യൂ​​​​ട്ര​​​​ല്‍ കൃ​​​​ഷി​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളും ഹ​​​​രി​​​​ത​​​പോ​​​​ഷ​​​​ക ഗ്രാ​​​​മ​​​​ങ്ങ​​​​ളും സൃ​​​​ഷ്ടി​​​​ക്കും.

കാ​​​​ര്‍​ബ​​​​ണ്‍ ന്യൂ​​​​ട്ര​​​​ല്‍ എ​​​​ന്ന ആ​​​​ശ​​​​യം കൃ​​​​ഷി​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ മാ​​​​ത്രം ഒ​​​​തു​​​​ക്കാ​​​​തെ വൈ​​​​ദ്യു​​​​തി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, സൂ​​​​ര്യ​​​​പ്ര​​​​കാ​​​​ശ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ജ​​​​ല​​​​യാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നീ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ ത​​​​ന്നെ ആ​​​​ദ്യ​​​​ത്തെ സൗ​​​​രോ​​​​ർ​​​​ജ ബോ​​​​ട്ടാ​​​​യ ആ​​​​ദി​​​​ത്യ നീ​​​​റ്റി​​​​ലി​​​​റ​​​​ക്കി​​​​യ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. ആ​​​​ദി​​​​ത്യ അ​​​​ര​​​ല​​​​ക്ഷം കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത് വ​​​​ഴി 500 ട​​​​ണ്‍ കാ​​​​ര്‍​ബ​​​​ണ്‍ ബ​​​​ഹി​​​​ര്‍​ഗ​​​​മ​​​​നം കു​​​​റ​​​​യ്ക്കാ​​​​നാ​​​യി. 2026ന​​​​കം 50 ശ​​​​ത​​​​മാ​​​​നം ബോ​​​​ട്ടു​​​​ക​​​​ളും സൗ​​​​രോ​​​​ർ​​​​ജ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ക്കി മാ​​​​റ്റും. വീ​​​​ടു​​​​ക​​​​ളി​​​​ല്‍ സോ​​​​ളാ​​​​ര്‍ പാ​​​​ന​​​​ലു​​​​ക​​​​ള്‍ വ​​​​യ്ക്കു​​​​ന്ന​​​​ത് പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്15 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

2025 ആ​​​​കു​​​​മ്പോ​​​​ഴേ​​​​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​ലെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ 40 ശ​​​​ത​​​​മാ​​​​നം പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ര്‍​ജ​​​​സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പെ​​​​രി​​​​യാ​​​​റി​​​​ലെ തു​​​​രു​​​​ത്തി​​​​ലെ സ്റ്റേ​​​​റ്റ് സീ​​​​ഡ് ഫാം ​​​​ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് കാ​​​​ർ​​​​ബ​​​​ൺ ന്യൂ​​​​ട്ര​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി ടൗ​​​​ൺ ഹാ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Related posts

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ (15.01.2023) സമാപനം

Aswathi Kottiyoor

ദേ​ശീ​യ​പാ​താ വി​ക​സ​നം: നാ​ലു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox